മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചേറ്റുവ അഴിയിൽ നിന്ന് 15 കിലോമീറ്റർ വടക്ക് മാറിയായിരുന്നു അപകടം.
കുളച്ചലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനിക് എന്ന ബോട്ടിൽ അമിതവേഗത്തിലെത്തിയ കപ്പലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും മുങ്ങി. അപകടത്തിന് ശേഷം കപ്പൽ നിറുത്താതെ പോയി.
കടലിൽ വീണ തൊഴിലാളികളുടെ നിലവിളി കേട്ടെത്തിയ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവരാണ് അവരെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കപ്പൽ കണ്ടെത്തുന്നതിനായി അന്വേഷണം തുടങ്ങി.
