മുന്‍ എസ്എഫ്‌ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പെഴ്‌സണുമായ ചിന്ത ജെറോം പുസ്തത്തിന്റെ പണിപ്പുരയിലാണ്. അടുത്തു നടന്ന ചൈന യാത്രയുടെ വിവരണമാണ് പുസ്തകം. ”ചങ്കിലെ ചൈന ”എന്നാണ് യാത്രാവിവരണ പുസ്തകത്തിന് ചിന്ത നല്‍കിയിരിക്കുന്ന പേര്. യാത്രാ വിവരണം എന്നതിലുപരി, ചൈനയുടെ രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും, നിത്യ ജീവിതത്തിന്റെ അടരുകളിലേക്കും നടത്തിയ നടത്തിയ മാനസിക സഞ്ചാരങ്ങള്‍ കൂടിയാണ് പുസ്തകമെന്ന് കാണിച്ച് ചിന്ത ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പക്ഷെ പോസ്റ്റ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. ചിന്തയുടെ ചങ്കിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
കെ എന്‍ ബാലഗോപാല്‍ നയിച്ച പ്രതിനിധി സംഭയിലെ അംഗമെന്ന നിലയിലായിരുന്നു ചിന്തയുടെ ചൈന സന്ദര്‍ശനം. ചിന്ത ബുക്‌സാണ് ചിന്തയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചുംബന സമരം ഇടതുപക്ഷം എന്ന പുസ്തകത്തിനു ശേഷമുള്ള ചങ്കിലെ ചൈന എന്തായാലും വൈകാതെ പ്രകാശനം ചെയ്യപ്പെടും.
ചിന്ത ജെറോമിന്റെ അപ്രത്യക്ഷമായ ഫേസ്ബുക്ക് പോസ്റ്റ്:
ചിന്നക്കടയില്‍ നിന്നും ചൈനയിലേക്കുള്ള ദൂരം ചങ്ക് നിറയ്ക്കുന്ന ഓര്‍മ്മകളുടേതുകൂടിയാണ്..????
2016 ആഗസ്ത് 24 മുതല്‍ സെപ്റ്റംബര്‍ 3 വരെ ചൈനീസ് അന്താരാഷ്ട്ര വകുപ്പിന്റെ ക്ഷണമനുസരിച്ചു ചൈന സന്ദര്‍ശിച്ച 15 അംഗ ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ഞാനും അംഗമായിരുന്നു. മുന്‍ എം പി ശ്രീ. കെ എന്‍ ബാലഗോപാല്‍ ആയിരുന്നു പ്രതിനിധി സംഘത്തെ നയിച്ചത്.2016 ല്‍ നടത്തിയ ചൈനാ യാത്രയുടെ വീണ്ടെടുപ്പുകള്‍ ”ചങ്കിലെ ചൈന ”എന്ന പേരില്‍ പുസ്തക രൂപത്തില്‍ പുരത്തിറങ്ങുകയാണ്. ”ചിന്ത ”പബ്ലിഷേഴ്‌സാണ് പ്രസാധകര്‍. യാത്രാ വിവരണം എന്നതിലുപരി, ചൈനയുടെ രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും, നിത്യ ജീവിതത്തിന്റെ അടരുകളിലേക്കും നടത്തിയ നടത്തിയ മാനസിക സഞ്ചാരങ്ങള്‍ കൂടിയാണ് ”ചങ്കിലെ ചൈന. ”പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും സര്‍ഗാത്മക ജീവിതത്തിന്റെയും ചൈന ലോകത്തിലെ ഏതൊരു ആധുനിക മനുഷ്യനെയും വിസ്മയിപ്പിക്കുന്ന രാജ്യമാണ്. അടുത്ത് തന്നെ പുസ്തകത്തിന്റെ പ്രകാശനം ഉണ്ടാവും. ”ചുംബനം, സമരം, ഇടതുപക്ഷം ”എന്ന പുസ്തകത്തിന് ശേഷം വെളിച്ചം കാണുന്ന പുസ്തകമാണ് ”ചങ്കിലെ ചൈന”…..