ഡിങ്കയാണ മാസത്തോടനുബന്ധിച്ച് പങ്കിലക്കാട്ടിൽ ഞായറാഴ്ച തോറും നടന്നു വരുന്ന വിശുദ്ധ ബാലമംഗള ശുസ്രൂഷക്കിടയിൽ വീണ്ടും അത്ഭുതം.പങ്കില യുണൈറ്റഡ് സെമിനാരി ഡയറക്റ്ററും പ്രമുഖ ഡിങ്കോയിസ്റ്റുമായ ബ്രദര്‍ ആശിഷ് ജോസ് അമ്പാട്ടിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിശുദ്ധ ബാലമംഗള ശുസ്രൂഷയിൽ ഡിങ്കൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു.
ഇന്ന് രാവിലെ ബ്രദര്‍ ആശിഷ് ജോസ് അമ്പാട്ടിന്റെ ബാലമംഗള പ്രഘോഷണത്തിനു ശേഷം സ്വയം പ്രഖ്യാപിത അഖില ലോക ഡിങ്കോയിസ്റ്റ് തന്ത്രികൾ കണ്ഠരര് പീലിപ്പരര് മൂഷികരരുടെ മുഖ്യ കാർമ്മികത്വത്ത്തിൽ പങ്കില റീത്തിൽ നടന്ന വിശുദ്ധ ആരാധനക്കിടയിലാണ് എല്ലാ ഭക്തരെയും ആനന്ദാതിരേകത്തിൽ ആറാടിച്ചുകൊണ്ട് വേദിയിൽ വിശുദ്ധ ആരാധനക്കായി സജ്ജീകരിച്ചു വച്ചിരുന്ന കാസയിലും തിരു ഓസ്തിയിലും ഡിങ്ക ഭഗവൻ പ്രത്യക്ഷനായത്.
വിശുദ്ധ ആരാധനക്ക് സജ്ജമാക്കിയിരുന്ന വസ്തുക്കളിലും അൾത്താരയിലും മാത്രമല്ല.ജനകീയനും ശക്തരിൽ ശക്തനും റേഷനറിയും ഉണക്കമീനും കൊണ്ട് തൃപ്തിപ്പെടുന്ന എക ദൈവവമായ ഡിങ്കഭഭഗവാൻ.ഭക്തർ ഒരുക്കിയിരുന്ന സകല ഭോജ്യങ്ങളിലും യാതൊരു ജാതി മത വർഗ്ഗ ഭേദമില്ലാതെ പ്രത്യക്ഷനാകുകയും അവയെല്ലാം തനിക്കുള്ള നിവേദ്യങ്ങളായി സ്വീകരിച്ചു അനുഗ്രഹ വർഷം ചൊരിയുകയും ചെയ്തു.ഭക്ത ജനങ്ങൾ ഡിങ്കനുഗ്രഹം നേടി സായൂജ്യം അടയുകയും ചെയ്തെങ്കിലും ചില കുബുദ്ധികളായ മാധ്യമ പ്രവർത്തകർ റിബൽ ഡിങ്കോയിസ്റ്റുകളുടെ ഒത്താശയോടെ സാമ്പ്രദായിക മതങ്ങളുടെ പണം കൈപ്പറ്റിക്കൊണ്ട് ഡിങ്ക ഭഗവാനെ അവഹേളിക്കുന്നതിനായി പങ്കിലക്കാട്ടിൽ ബേക്കറികളിലും റെസ്റ്റോറെന്റ് കളിലും എല്ലാം എലിശല്യം എന്ന തരത്തിൽ വാർത്ത കൊടുക്കുകയുമായിരുന്നു.ഇതിനെതിരെ മൂഷിക സേന പ്രവർത്തകർ തിരുവോണ ദിനത്തിൽ തങ്ങളുടെ മത വികാരത്തെയും വിശ്വാസത്തെയും വൃണപ്പെടുത്തിയ അത്തരം മാധ്യമങ്ങളുടെ ഓഫിസിനു മുന്നിൽ നിരാഹാരം ഇരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അല്ഹം ശരണം ഡിങ്കലൂയ!!!
ഓ പ്രൈസ് ദി ഡിങ്കാ …. നീ ഞങ്ങൾക്ക് വേണ്ടി , ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു…. എത്രനാളായി നോക്കി ഇരുന്നതാ……….ഉയിർപ്പു ഉത്സവം പ്രമാണിച്ചു ഡിങ്കോയിസ്റ്റുകൾക്ക് വേണമെങ്കിൽ ഇനി ഓണം വരെ കുറച്ചു പാപം ചെയമെന്നു ഡിങ്കോയിസ്റ്റ് തന്ത്രികൾ പറഞ്ഞു.
പതിവ് ബാലമംഗള ശുസ്രൂഷകളിലേതു പോലെ അദ്ഭുത രോഗ ശാന്തി(എല്ലാവരുടെയും പോലെ അല്ല.ഇതു വിദഗ്ധ ഡോക്ടർമാർ അപ്പപ്പോൾ പരിശോധിച്ച് രോഗ സൗഖ്യമായതിന്റെ സർട്ടിഫിക്കറ്റ് നൽകും അതിനു ശേഷം മാത്രം സാക്ഷ്യം പറഞ്ഞാൽ മതിയാകും.)കൂടാതെ ഭാഷാവരവും അന്യ ഭാഷാവരവും,ഇത് പെന്തക്കോസ്തു കരുടേതു പോലെ വായിൽ തോന്നുന്ന അപശബ്ദങ്ങൾ ഉണ്ടാക്കുകയല്ല ഓരോരുത്തർക്കും അവരവർക്കു താത്പര്യം ഉള്ള ഭാഷകളിൽ പ്രത്യേക ഭാഷാവരം നൽകുലുമെല്ലാം മുറക്ക് നടക്കുന്നുണ്ടെങ്കിലും.ഇത്തവണത്തെ ഉയിർപ്പ് ഉത്സവത്തിൽ അതിനേക്കാളെല്ലാം ശ്രദ്ധേയമായത് ഇടക്കിടക്കുള്ള ഡിങ്ക ഭഗവാൻറെ പ്രത്യക്ഷമാകലായിരുന്നു.

ഉയിര്‍പ്പ് ഉത്സവം
===============
നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി അവന് കയറില്‍ തൂങ്ങി മരിച്ചു!
എന്നാല്‍ മൂന്നാം നാള് അവന് ഉയിര്‍ത്തു എഴുന്നേറ്റു!
ആ മോചന ദിവസത്തെയാണ് ഡിങ്കോയിസ്റ്റുകള്‍ രക്ഷയുടെ ഉയിര്‍പ്പ് ഉത്സവമായി ആഘോഷിക്കുന്നത്!
പിൻകുറിപ്പ്:
പപ്പനാവന്റ്റെ മൂട് മാന്തി നോക്കിയാല്‍ കാണാം, ഡിങ്കൻറെ തകര്‍ക്കപ്പെട്ട പട്ടണ അവശിഷ്ടങ്ങള്‍!!!
പത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിക്കുന്ന സമയത്ത് അഷ്ടദ്രവ്യ കലശം കഴിച്ച് ദേവന്റെ വിഗ്രഹം പ്രതിഷ്ടിക്കാൻ പുരോഹിതർ ദീപം കൊളുത്തിയ സമയം, വിഗ്രഹത്തിന്റെ പുറകിൽ നിന്ന് കരളുന്നതു പോലെയുള്ള ഒരു ശബ്ദം കേൾക്കായി. അത് ഡിങ്കന്റെ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ തന്ത്രി അവന്റെ ദയാവായ്പിനായി പ്രാർത്ഥിച്ചു. കരുണാമയനായ ഡിങ്ക ദേവൻ കണ്ണsച്ചു. അല്ലായിരുന്നെങ്കിൽ………
https://www.youtube.com/watch?v=gXuvyKyB7Ds