Sun. Nov 22nd, 2026

മെത്രാന്മാരും പാതിരിമാരും കോഴിപ്പണി നടത്തിയിട്ട് ഇരകൾക്ക് ഇങ്ങനെ വസ്തു കൊടുക്കാൻ തുടങ്ങിയാൽ കേരളത്തിന്റെ വിസ്തീർണം പോരാതെ വരുമെല്ലോ കർത്താവെ ? എന്ന് കത്തോലിക്കാസഭയെ ട്രോളി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യുവിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്.മെത്രാൻ പീഡിപ്പിച്ചാൽ 10 ഏക്കറും ഒരു വീടും.പാതിരി പീഡിപ്പിച്ചാൽ 10 സെന്റ് സ്ഥലവും ഒരു പിട കോഴിയും -കപ്യാര് പീഡിപ്പിച്ചാ അവന്റെ കുടുംബം കുളം തോണ്ടിക്കാം …. എത്ര സുന്ദരമായ വാഗ്ദാനങ്ങൾ! എന്ന് അദ്ദേഹം സഭയെ പരിഹസിച്ചു.

‘ഇതിനും ദേശീയ വനിതാ കമ്മീഷൻ ഉത്തരവാദിയോ?’ എന്ന തലക്കെട്ടോടെ ഫെയ്‌സ്‌ബുക്കിൽ ഇട്ട കുറിപ്പിലാണ് റോയി മാത്യു ഇങ്ങനെ കുറിച്ചത്.ജലന്തർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ മാനത്തിന് വിലയായി പത്തേക്കർ സ്ഥലവും മഠവും കത്തോലിക്ക സഭ വാഗ്ദാനം ചെയ്തു. ഇരയെ സ്വാധീനിക്കാനായി സഭ പറഞ്ഞു വിട്ടത് വൈദികനായ ഫാദർ ജെയിംസ് എർത്തയിലിനെ – റാന്നിയിലോ കാഞ്ഞിരപ്പള്ളിയിലോ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്നാണ് ഇരയ്ക്കുള്ള പ്രലോഭനം. മെത്രാന്മാരും പാതിരിമാരും കോഴിപ്പണി നടത്തിയിട്ട് ഇരകൾക്ക് ഇങ്ങനെ വസ്തു കൊടുക്കാൻ തുടങ്ങിയാൽ കേരളത്തിന്റെ വിസ്തീർണം പോരാതെ വരുമെല്ലോ കർത്താവെ ? എന്നാണ് അദ്ദേഹത്തിൻറെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്.

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാല്‍ കന്യാസ്ത്രീക്കുമേല്‍ സഭ ചെലുത്തുന്നത് കടുത്ത സമ്മര്‍ദ്ദമാണ്. സി.എം.വൈ സഭാവൈദികന്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ വഴിയാണ് ഇപ്പോള്‍ സഭ കന്യാസ്ത്രീയോട് അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തുന്നത്. ഇക്കാര്യമുന്നയിച്ചുകൊണ്ട് കന്യാസ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു

ബിഷപ്പ് വളരെ ശക്തനാണെന്നും കേസുമായി മുന്നോട്ടുപോകുന്നത് തിരിച്ചടിയാകുമെന്നും ഇവര്‍ പരാതിക്കാരിയോട് പറയുന്നുണ്ട്. കന്യാസ്ത്രീക്കും കൂടെയുള്ളവര്‍ക്കും കാഞ്ഞിരപ്പള്ളിയില്‍ പുതിയ സ്ഥലം വാങ്ങി നല്‍കാമെന്നും പുതിയ കോണ്‍വെന്റ് തുടങ്ങി അങ്ങോട്ട് സുരക്ഷിതമായി മാറാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. പരാതി പിന്‍വലിച്ചാല്‍ ജലന്ധര്‍ രൂപത കന്യാസ്ത്രീകളെ സഹായിക്കും. ഒരു കേസും പിന്‍വലിക്കാന്‍ പോകുന്നില്ല. എല്ലാരും സ്‌ട്രോങ് ആയി തന്നെ നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടണം ഞങ്ങള്‍ വേണ്ടാ വേണ്ടാന്ന് വെച്ചിട്ടും അവര് തന്നെയാണ് കേസുകൊടുത്തത് ആദ്യം. എന്ന മറുപടിയാണ് കന്യാസ്ത്രീ ഇതിന് നല്‍കുന്നത്.ഇതിൻറെ പശ്ചാത്തലത്തിലാണ് റോയി മാത്യുവിൻറെ പോസ്റ്റ്.

റോയി മാത്യുവിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

ഇതിനും ദേശീയ വനിതാ കമ്മീഷൻ ഉത്തരവാദിയോ?

ജലന്തർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ മാനത്തിന് വിലയായി പത്തേക്കർ സ്ഥലവും മഠവും കത്തോലിക്ക സഭ വാഗ്ദാനം ചെയ്തു. ഇരയെ സ്വാധീനിക്കാനായി സഭ പറഞ്ഞു വിട്ടത് വൈദികനായ ഫാദർ ജെയിംസ് എർത്തയിലിനെ –
റാന്നിയിലോ കാഞ്ഞിരപ്പള്ളിയിലോ 10 ഏക്കർ സ്ഥലവും മoവും നൽകാമെന്നാണ് ഇരയ്ക്കുള്ള പ്രലോഭനം.

മെത്രാന്മാരും പാതിരിമാരും കോഴിപ്പണി നടത്തിയിട്ട് ഇരകൾക്ക് ഇങ്ങനെ വസ്തു കൊടുക്കാൻ തുടങ്ങിയാൽ കേരളത്തിന്റെ വിസ്തീർണം പോരാതെ വരുമെല്ലോ കർത്താവെ ?
മെത്രാൻ പീഡിപ്പിച്ചാൽ 10 ഏക്കറും ഒരു വീടും.
പാതിരി പീഡിപ്പിച്ചാൽ 10 സെന്റ് സ്ഥലവും ഒരു പിട കോഴിയും -കപ്യാര് പീഡിപ്പിച്ചാ അവന്റെ കുടുംബം കുളം തോണ്ടിക്കാം ….
എത്ര സുന്ദരമായ വാഗ്ദാനങ്ങൾ!