ആകാശവാണി മുൻ ചീഫ് എൻജിനീയർ എം.പി.ഗോപിനാഥൻ നായർ (80) തിരുവനന്തപുരത്ത് അന്തരിച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ ഭർത്താവാണ്. സംസ്കാരം പിന്നീട് നടത്തും. പരേതനായ ആലപ്പുഴ കെ.എസ്.ശ്രീകുമാറിന്റെ പത്നിയും വീണ വിദുഷിയുമായ കമലാ ലക്ഷ്മി ഏക മകളാണ്.
പ്രശസ്ത പിന്നണിഗായകനായ കെ.എസ്. ഹരിശങ്കറും വയലിൻ, മൾട്ടിമീഡിയ വിദഗ്ദനായ കെ.എസ്. രവിശങ്കറും പേരക്കുട്ടികളാണ്.