മാതൃഭൂമി ആഴ്ച പതിപ്പില്‍ നിന്ന് ‘മീശ’ പിന്‍വലിക്കാനുള്ള തീരുമാനം ഹരീഷ് പുഃന പരിശോധിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അസഹിഷ്ണുതയുടെ മുനയൊടിക്കാന്‍ എല്ലാ ജനാധിപത്യ വാദികളും മുന്നിട്ടിറങ്ങണം. സംഘപരിവാറിന്റെ ഭീക്ഷണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഘപരിവാറിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം തയ്യാറാവണമെന്നും വിഎസ് പറഞ്ഞു.
രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്ന വി.എസ്. ഇന്ന് ഉച്ചയോടെയാണ് വി.എസ് ആശുപത്രി വിട്ടത്.വീട്ടിലെത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഹിന്ദുപരിവർ ഫാസിസത്തിനെതിരെ തുറന്നടിച്ചത്.
ബുധനാഴ്ചയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദത്തിൽ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും പനി വർദ്ധിക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രത്തിൽ അണുബാധയുണ്ടെന്നും കണ്ടെത്തിയിരുന്നു. വി.എസ്.ന് പനി വിട്ടുമാറാത്തതു കാരണം രണ്ടാഴ്ചയായി പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.