ഹിൻന്ദുത്വ വാദികളുടെ ഭീഷണിയെത്തുടർന്ന് മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം പിൻവലിച്ച എസ്. ഹരീഷിന്റെ നോവല്‍ മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഇൻഡ്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള സമകാലിക മലയാളം വാരിക. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ലെന്നും ഇപ്പോളുയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസുകള്‍ തന്നെയാണെന്നും സമകാലിക മലയാളം വാരികയുടെ പത്രാധിപ സമിതി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടി വരും. ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെയുളള സംഘപരിവാര്‍ ഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരിക ലോകവും പ്രസിദ്ധീകരണശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിതെന്നും ഹരീഷിന് സമകാലിക മലയാളത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിക്കുന്നത്.