ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദത്തിലുള്ള ബിജെപിയുടെ മൗനം ചര്‍ച്ചയാകുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഓര്‍ത്തഡോക്സ് സഭയിലെ കുമ്പസാര രഹസ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വൈദികര്‍ക്കെതിരെയുള്ള വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും ബിജെപി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിരുന്നില്ല.
കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തിലും ബിജെപി മൗനം തുടര്‍ന്നു. ദേശീയതലത്തില്‍ തന്നെ ബിജെപി ക്രിസ്ത്യന്‍ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സഭകള്‍ക്കെതിരെ ഇപ്പോള്‍ ഒരു നിലപാടടെത്താല് അത് പാര്‍ട്ടിയുടെ രാഷ്ട്രീയഭാവിക്ക് ദോഷം ചെയ്തേക്കുമെന്ന തോന്നലാണ് ഈ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ മൗനത്തില്‍ നിന്നും മനസിലാക്കേണ്ടത്. പാര്‍ട്ടിയുടെ ഈ നിലപാടില്‍ പാര്‍്ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്.
ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെയുള്ള ബിജെപി പാര്‍ട്ടിയുടെ മൗനത്തില്‍ അമ്പരന്നിരിക്കുകയാണ് ആര്‍എസ്എസ് ഉള്‍പ്പടെയുള്ള മറ്റ് സംഘടനകള്‍. ബിജെപി നേതൃത്വത്തിന് നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ കഴിയാത്തതിന്റെ സാഹചര്യം മനസിലാക്കാം എന്നാല്‍ വിശ്വ ഹിന്ദുപരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും പ്രതികരിക്കാന്‍ മടിക്കുന്നതിന്റെ കാരണമെന്താണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ഇതിനെതിരെയുള്ള അമര്‍ഷം പാര്‍ട്ടി വേദികളില്‍ പറഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്.
വിഷയത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല മാത്രമാണ് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായത്. ഹിന്ദു ഐക്യവേദിക്ക് വിഷയത്തില്‍ ആശങ്കയുണ്ട്, എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണ്. എന്നാല്‍ സഭ വിഷയത്തില്‍ അന്വേഷണം സര്‍ക്കാര്‍ മനപൂപര്വം വൈകിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല പറഞ്ഞു. തിരുവനന്തപുരത്ത് യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമിക്കെതിരെ ഉടന്‍ തന്നെ കേസെടുത്തിരുന്നു. എന്നാല്‍ ആ വേഗത അച്ചന്മാരുടെ കേസില്‍ ഉണ്ടായില്ലെന്നും സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നതെന്നും ശശികല ചോദിച്ചു.
ക്രിസ്ത്യന്‍ സഭ വിഷയത്തിലുള്ള ബിജെപി ആര്‍എസ്എസ് നേതാക്കളുടെ മൗനത്തില്‍ സംഘടനക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. വോട്ട് ബാങ്ക് മുന്‍കണ്ട് സംഘടനകള്‍ ഈ വിഷയങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ പാര്‍ട്ടിക്ക് നിലവില്‍ ഒരു അധ്യക്ഷന്‍ ഇല്ലെന്നും അതുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ വൈകുന്നതെന്നും ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചിരുന്നു.