അമ്മായി അമ്മയുമായുള്ള മരുമകളുടെ കുടുംബ പ്രശ്നം തീര്‍ക്കാനായി വിളിച്ചു വരുത്തി മരുമകളെ വൈദികന്‍ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പരാതിക്കാരിയായ യുവതി കായംകുളം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കി. ഒാര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ബിനു ജോര്‍ജിനെതിരെയാണ് പരാതി.
യുവതി നല്‍കിയ പരാതിയില്‍ കായംകുളം പൊലീസ് കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ഡി സി ആര്‍ ബി ഡി വൈ എസ് പിക്ക് കൈമാറി. ഇദ്ദേഹം കായംകുളം പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു.
വൈദികന്‍ 2014ല്‍ മാവേലിക്കര ഭദ്രാസനത്തില്‍ ഒാലകെട്ടി ഇടവകയില്‍ വികാരി ആയിരിക്കുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. യുവതിയും ഭര്‍തൃമാതാവും തമ്മിലുളള തര്‍ക്കം പരിഹരിക്കാനായി വൈദികന്‍ യുവതിയെ പളളി ഒാഫീസിലേക്ക് ക്ഷണിച്ചെന്നും അവിടെ വച്ച് മാനഭംഗപ്പെടുത്തി യെന്നുമാണ് പരാതി. ആദ്യം പുറത്ത് പറയാതിരുന്ന യുവതി വൈദികന്‍റെ ഭീഷണി തുടര്‍ന്നതോടെയാണ് ഭര്‍ത്താവിനോട് ഇക്കാര്യം തുറന്നു പറയുന്നത്. തുടര്‍ന്ന് ഭദ്രാസനാധിപന് പരാതി നല്‍കുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇനി വൈദികന്‍റെ ഭാഗത്തു നിന്ന് അത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് ഇദ്ദോഹത്തെ നിലയ്ക്കല്‍ ഭദ്രാസനത്തിലെേ പളളിയിലേക്ക് സ്ഥലം മാറ്റി. തുടര്‍ന്നും വൈദികന്‍ അപവാദ പ്രചാരണം നടത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ വികാരിയെ ഉടന്‍ ചോദ്യം ചെയ്യും