Fri. Nov 20th, 2026

ദയ ജീവൻ

ഇടുക്കി പൂപ്പാറയിൽ ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരതയ്ക്ക് ഇരയായി മുൻകാൽ മുറിഞ്ഞു പോയ നിലയിൽ കാണപ്പെട്ട നായയെ ചികിൽസയ്ക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഈ നായയുടെ ദയനീയാവസ്ഥയിലുള്ള വീഡിയോ അരുൺ സെബാസ്റ്റ്യൻ ഫേസ്ബുക്കിലൂടെ അനിമൽ ആക്ടിവിസ്റ്റുകളെ അറിയിച്ചത്.

തുടർന്ന് അനിമൽ ആക്ടിവിസ്റ്റുകൾ ഇടപെടുകയും വൈശാഖ് ,അരുൺ എന്നിവർ ചേർന്ന് നായയെ രക്ഷപെടുത്തി ചികിൽസയ്ക്കായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

ചിക്കൻ സ്റ്റാളുകാരനു എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതായി മൃഗാവകാശ പ്രവർത്തകർ പറഞ്ഞു.

നായയെ റെസ്ക്യൂ ചെയ്യുന്ന വീഡിയോ കാണാം

https://www.facebook.com/arunpananal/videos/2061624737244908/