Thu. Apr 25th, 2024

ദൈവം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ഉടന്‍ തന്നെ താന്‍ രാജിവെയ്ക്കാമെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെ. ദാവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ദൈവമെന്ന വിശ്വാസത്തെ വെല്ലുവിളിച്ച് ഡ്യൂട്ടര്‍റ്റെ രംഗത്തെത്തിയത്.

ദൈവം എന്ന സങ്കല്‍പം ഉണ്ടെന്നതിന് തെളിവുകള്‍ നല്‍കിയാല്‍ ആ സമയം തന്നെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്നാണ് ഡ്യൂട്ടറെറ്റ് പറഞ്ഞത്. ദൈവ സങ്കല്‍പ ചോദ്യം ചെയ്ത പ്രസിഡന്റ്, പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും മറ്റും കൂട്ടിയിടിച്ചുണ്ടാക്കുന്ന ഫലമായി മനഷ്യവംശം നശിച്ചുപോകുന്നത് തടയാനായി ദൈവമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരമമായോ ശക്തിയോ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

റോമന്‍ കത്തോലിക്കാ വിശ്വാസികളാണ് ഫിലിപ്പിന്‍സില്‍ ഭൂരിപക്ഷവും. ഇതേ സാഹചര്യത്തിലാണ് കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്ന നിരവധി പ്രസ്താവനകള്‍ക്കു പിന്നാലെ വീണ്ടും വന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.