Sun. Sep 20th, 2026

കോട്ടയത്ത് ബിഷപ്പ് കർത്താവിനെയും പറ്റിച്ചു; കർത്താവിന്റെ മണവാട്ടിയെ ബിഷപ്പ് പീഡിപ്പിച്ചതായി പരാതി പോലീസ് കേസ് എടുത്തു

കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കന്യാസ്ത്രീ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. 2014ൽ കുറുവിലങ്ങാട് വച്ച് പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ ആരോപണം.

ബിഷപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ 2014 ല്‍ ഈ വൃദ്ധസദനം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു പീഡനം. ഇത് സംബന്ധിച്ച് ഇന്ന് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തിട്ടുണ്ട്.

2014ലാണ് സംഭവം നടക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി തെളിയിക്കാന്‍ വളരെ പ്രയാസമാണ്. എങ്കിലും പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ബിഷപ്പിനെതിരെ കേസിനെടുത്തു. ഇതിനെ സംബന്ധിച്ചാണ് ഇന്ന് മൊഴിയെടുത്തത്. കന്യാസ്ത്രി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോട്ടയം എസ്.പി. ഹരിശങ്കര്‍ പറഞ്ഞു. ബിഷപ്പിനെതിരെ സ്ത്രീപീഡനത്തിനാണ് കേസ് എടുത്തിരിക്കുന്നത് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ അദ്ദേഹത്തെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നൽകിയിട്ടുണ്ട്. നേരത്തെ ഇവർക്കെതിരെ സ്ഥലം മാറ്റം ഉൾപ്പടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ്പ് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് പരാതിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കേസ് അന്വേഷിക്കുമെന്ന് കോട്ടയം എസ്.പി അറിയിച്ചു.ആദ്യം പരാതി നൽകിയത് ബിഷപ്പാണെന്നും നാല് വർഷം മുമ്പ് നടന്ന സംഭവമായത് കൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.