Fri. Nov 20th, 2026

പതിവ് പോലെ സംവിധായകൻ സജീവൻ അന്തിക്കാട് മൂഞ്ചി

പ്രശാന്ത് അപ്പുൽ രവിചന്ദ്രനെതിരെ വളരെ ഗൗരവതരമായ ചില വിമർശനം ഉന്നയിച്ചപ്പോൾ അതുവ്യക്തിവിരോധമായി ചിത്രീകരിച്ചു വലിയകാമ്പയിൻ നടത്തിയ ഭക്തന്മാർ കാശിനുവേണ്ടി ഇടിവെച്ചു മോഷണകേസുമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയ വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതാ പ്രശാന്ത് അപ്പുൽ ഉന്നയിച്ച വാദങ്ങൾ സാധുകരിക്കത്തക്ക വെളിപ്പെടുത്തലുകളുമായി ഇടിവെച്ചു പിരിഞ്ഞ ഇരുവിഭാഗവും മത്സരിക്കുന്നു..എസൻസ് എന്ന സംഘടന രവിയുടെ തലയും ഫുൾഫിഗറും കാണിക്കാൻ വേണ്ടി മാത്രമായിരുന്നു .ഫേക്കിൽ വന്ന് ജബ്ബാർ മാഷിനേയും വിശ്വൻ ഡോക്ടറെ അടക്കം തെറി വിളിച്ച സംവിധായകൻ സജീവൻ അന്തിക്കാടിതാ രോദനവുമായി രംഗത്ത്.

പ്രശാന്ത് അപ്പുൽ 

ഞാൻ രവിക്കെതിരെ വിമർഷനം തുടങ്ങിയപ്പോഴും അത് പലപ്പോഴും അതിരുകൾ വിട്ട്,പോകരുത് എന്ന് ഞാൻ കരുതുന്ന വഴികളിലൂടെ പോലും സഞ്ചരിക്കേണ്ടി വന്നപ്പോഴും, എൻ്റെ ചെയ്തികൾ സാധുകരിക്കത്തതായിരുന്നു.

കാര്യങ്ങളെ ചരിത്രപരമായി മനസ്സിലാക്കാം ബാൻശ്രിക്ക് കൊടുത്ത് ജേംസിൻ്റെ ക്യാമറ തിരിച്ചു മേടിക്കുന്നത് തന്നെ ബാൻശ്രീ എന്ന് വ്യക്തി രവിയുടെ വിമർശനം ചീത്രീകരിച്ച് അപ്ലോഡ് ചെയ്തു എന്ന് ഒറ്റകുറ്റത്തിനാണ്. തുടർന്നു സ്വലോ 2 ൽ ഉണ്ടായ ചർച്ചകളിൽ രവി ഫാനിസവും, Whispering Campaign കളിച്ചും , സജീവൻ ഫേക്കിൽ വന്ന് ജബ്ബാർ മാഷിനേയും വിശ്വൻ ഡോക്ടറെ അടക്കം തെറി വിളിച്ചപ്പോഴും ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അതിനെ തുടർന്നാണ് എസൻസ് എന്ന് ചാനൽ ഉണ്ടായത്. എസൻസിൻ്റെ ക്യാമറ മാൻ സജേഷ് കരുതും പോലെ അല്ല എസൻസ് എന്ന സംഘടന രവിയുടെ തലയും ഫുൾഫിഗറും കാണിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നത് എനിക്ക് വ്യക്തമായിരുന്നു.

എന്നാൽ എസൻസിൻ്റെ രൂപികരണത്തിലൂടെ ശക്തനായ രവിയും ശിങ്കിടി സജീവനും എക്കാലവും ശ്രമിച്ചത്. മറ്റു സംഘടനകളെ നിഷ് പ്രഭമാക്കാനായിരുന്നു. അതിനായി ആദ്യം ചെയ്തത് എല്ലാ സംഘടനകളുടേയും പങ്കാളിത്തമുള്ള സ്വ.ലോ 2016 പയ്യന്നൂർ എന്ന് പരിപാടിയെ റാഞ്ചുക എന്നതായിരുന്നു അതിലവർ വിജയിക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് തന്റെ സെലിബ്രിറ്റി സ്റ്റാറ്റസും പോപ്പുലിസവും ഉപയോഗിച്ച് താനാണ് കേരള സാംസ്ക്കാരിക മണ്ഢലത്തിലെ അവസാന വാക്ക് എന്ന് വരുത്തനാണ് രവി ശ്രമിച്ചത്

എന്നാൽ ഈ ഘട്ടത്തിൽ പോലും എല്ലാവരേയും ഉൾക്കൊള്ളുക എന്ന നയമാണ് ഞങ്ങളിൽ പലരും സ്വീകരിച്ചത്. എസൻസും , ഗ്ലോബലും ഒരു ആവശ്യമാണ് എന്ന് തന്നെയാണ് ഇന്നും കരുതുന്നത്.
അപ്പോൾ പോലും എസൻസ് പ്രചരിപ്പിക്കുന്ന ശാസ്ത്രവിഷയങ്ങളിൽ നിന്ന് സാമൂഹ്യ വിഷയങ്ങൾ കൂടി യുക്തിവാദകൾക്കിടയിൽ വരുത്തേണ്ടതുണ്ട് എന്ന നിലപാടാണ് ഞങ്ങൾ ചിലർക്ക് ഉണ്ടായിരുന്നത്.

അത് ആവും വിധം ഭംഗി ആയി നടത്തി പോരുകയും ചെയ്യുന്നു. എന്നാൽ ഫെമിനിസ്റ്റ്, ജാതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നു എന്ന കളിയാക്കലുകൾ എസൻസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി അതിനൊക്കെ അതേ രീതിയിൽ മറുപടി കൊടുക്കുകയും ചെയ്തിരുന്നു.ഈ കാലയളവിൽ മറ്റു യുക്തിവാദ സംഘടനകളടക്കം രവിയുടെ അപ്രമാദിത്വം അംഗീകരിക്കുന്നതായിരുന്നു. ഈയിടെ നടന്ന പ്രമുഖ യുക്തിവാദ സംഘടനയുടെ പരിപാടിയുടെ വിഡിയോ ഓൺലൈൻ വന്ന് ഉടനെ തന്നെ രവി വീറ്റോ ചെയ്തത് തന്നെ ഉദാഹരണം

ഇതിനിടയിൽ സ്വതന്ത്ര ശബ്ദമെന്ന് പേരിൽ നടന്ന ഒരു പരിപാടി കുളമാക്കാനുള്ള സകല കളികളും എസൻസിന്റെ (രവി) ഭാഗത്ത് നിന്ന് ഉണ്ടായി. അന്ന് ഉയർത്തിയത് ചാനൽ റൈറ്റ് ആയിരുന്നു. എസൻസിൻ്റെ എല്ല റിസോഴ്സ് പെഴ്സണുകളും അവരുടെ വിഡിയോ റൈറ്റ് എസൻസിൻ്റെ കാൽ കീഴിൽ വെക്കണം എന്നായിരുന്നു. അന്നത്തെ കല്പന. അന്ന് KFTF ഷൂട്ട് ചെയ്ത ചില വിഡിയോകൾ ഓൺലൈൻ വരാതിരിക്കാനും ഈ സംഘം ശ്രമിച്ചു.

തുടർന്നാണ് എല്ലാ പ്രശ്നങ്ങളും തീർക്കാനും വീണ്ടും സ്വതന്ത്രലോകം എന്നതിനെ യുക്തിവാദത്തിൻ്റെ ഒരു കോമൺ പ്ലാറ്റ് ഫോം ആക്കാനും മലപ്പുറം യുക്തിവാദ സംഘത്തിൻ്റെ അഭിമുഖ്യത്തിൽ ഒരു ശ്രമം നടന്നത്. ഒരു ഇടവേളക്ക് ശേഷം രവിയും വിശ്വൻ ഡോക്ടറും ജബ്ബാർ മാഷും ഒരേ വേദിയിൽ വരുന്നു എന്ന പ്രാധാന്യം ആ പരിപാടിക്കുണ്ടായിരുന്നു.മലപ്പുറത്ത് നടന്ന സ്വലോ 17 പരിപാടി ആയിരുന്നു അത്.

വളരെ കുശാഗ്രബുദ്ധിയോടെ ആയിരുന്നു രവി അതിൽ കളിച്ചത് തൻ്റെ വിവാദ പ്രസംഗമായിരുന്ന വെ.ഭ തന്നെ അതിൽ ഉൾപ്പെടുത്തണം എന്നായിരുന്നു രവിയുടെ വാശി. അതോടെ വിവാദം തുടരും എന്നും പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാം എന്നും, അതോടെ പരിപാടി അപ്രസക്തമാകും എന്നും രവി കരുതിക്കാണും. എന്നാൽ മലപ്പുറം യുക്തിവാദ സംഘം അത് അംഗീകരിച്ചതോടെ മാറാൻ വഴിയില്ലെന്നായി, അതോടെ വിഡിയോ റൈറ്റ് എന്ന് പഴയ ആയുധം പുറത്തെടുത്തു തൻ്റെ മാത്രമല്ല എസൻസിൻ്റെ മറ്റു റിസോഴ്സ് പെർസണുകളടക്കം എല്ലാവരുടേയും വിഡിയോ റൈറ്റ് എസൻസിന് വേണം എന്നായിരുന്നു വാദം. അതിന് സംഘാടകർ വിസമ്മതിച്ചതോടെ മോറിസ് അടക്കമുള്ള എസൻസ് റിസോഴ്സ് പെർസണുകൾ പരിപാടിയിൽ നിന്ന് പിൻമാറി നോട്ടീസ് വരെ ഇറങ്ങിയതിന് ശേഷമായിരുന്നു. ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞായിരുന്നു ഈ പിൻമാറ്റം. അങ്ങനെയും പരിപാടി പൊളിയും എന്നായിരുന്നു രവിയുടെ കരുതൽ എന്നാൽ സ്വലോ17 നടന്നു.

പിന്നീട് കാണുന്നത് യുക്തിവാദത്തിൻ്റെ അട്ടിപ്പേറവകാശം തന്നിലേക്കെടുക്കാൻ് ശ്രമിക്കുന്ന രവിയെ ആണ് ഒരു യുക്തിവാദി എന്തായിരിക്കണം എന്ന് വെ.ഭയിലൂടെ രവി വ്യക്തമാക്കി നാസ്തികത വിട്ട് ഫെമിനിസ്റ്റ്, ദളിത് വിഷയം പറയുന്ന യുക്തിവാദികൾ വഴി മാറിപോകുന്നവരായും അവരിലേക്ക് ഈ ധാരണകൾ കുത്തി വെക്കുന്നവരെ വിഷം കുത്തി വെക്കുന്ന മെർക്കൂറി മാമാൻ മാരായും രവി അവതരിപ്പിച്ചു.

ഇത്രയും കാര്യങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നത് ഇത്രമാത്രം കേരളത്തിലെ സാംസ്ക്കാരിക മണ്ഢലത്തിൽ രവിയെ കഴിഞ്ഞേ മറ്റാരെങ്കിലുമുള്ളു എന്ന് വരുത്തുകയാണ് രവി ആന്റെ കോ യുടെ ലക്ഷ്യം മറിച്ചുണ്ടാകുന്ന ഏത് നീക്കവും ഏത് വിധേനയും പൊളിക്കുക അല്ലെങ്കിൽ ബെടക്കാക്കി തനിക്കാക്കുക എന്ന നിലപാടാണ് രവി എന്ന് വ്യക്തി തൻ്റെ പ്രോക്സികളിലൂടെ നടപ്പിലാക്കുന്നത്.

ഇപ്പോൾ സണ്ണി കപിക്കാടിൻ്റെ വിമർശന വീഡിയോ കോപ്പിറൈറ്റ് ക്ലെയിം ചെയ്ത് പൂട്ടിച്ചപ്പോൾ പോലും, ഗോക്രിയുടെയും പാസ്റ്റർ മാരുടേയും അടക്കം വിഡിയോ അടക്കം പ്രസൻ്റേഷനുള്ള എസൻസ് ചാനലിനോട് അതേ രീതിയിൽ പ്രതികരിക്കാനുള്ള മനുഷ്യ സഹജമായ വാസന ഉണ്ടായതാണ്. എന്നാൽ അത് ചിത്രമല്ല ചുമരിടിക്കലാണ് എന്ന ബോധ്യത്തിന് പുറത്ത്. സജീവനുമയും രവിയുമായും എല്ലാ മറന്ന് നേരിട്ട് വിളിച്ച് ചോദിക്കനാണ് ഞാൻ ശ്രമിച്ച് ആ ഫോൺ പോലും സജീവൻ റോങ്ങ് നമ്പറാക്കി വെച്ചു കളഞ്ഞു.

ഇന്ന് എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരിക്കൽ കൂടെ പ്രവർത്തിച്ചവർക്കെതിരെ തുരു തുരാ കേസ് കൊടുത്ത് അവരെ ഈ മേഖലയിൽ നിന്ന് തന്നെ ഇല്ലാതാക്കാനാണ് സജീവൻ ശ്രമിക്കുന്നത്. ഇതോന്നും രവി അറിയാതെ ആണ് എന്ന് കരുതുന്നത് ആന മണ്ടത്തരമാണ് അറിയാതെ ആണെങ്കിൽ തന്നെ സജീവനെ വിറ്റോ ചെയ്യാനുള്ള പവർ അട്ടത്ത് വെച്ചിരിക്കുകയാണോ എന്ന് ചോദിക്കേണ്ടിവരും.

195000 രൂപ നാനവിധമായാലും അവർ എടുത്ത് ഒരു പ്രവർത്തനവും നടക്കരുത് എന്നാണ് സജീവൻ്റെ ആഗ്രഹം. രവിയുടെ പതിവ് നയം തന്നെ തളർത്തിയോ വളർത്തിയോ അപ്രമാദിത്യം ഉറപ്പിക്കുക. അതിനുള്ള പ്രോക്സി മാത്രമാണ് സജീവൻ

മിസ്റ്റർ സജീവൻ കാലം നിങ്ങളെ അടയാളപ്പെടുത്തുക കൂട്ടിൽ കാഷ്ഠിച്ച് പക്ഷി ആയിട്ടല്ല മറിച്ച് ആരുടെയോ കാഷ്ഠം സ്വന്തം വായിൽ എടുത്ത് കാഷ്ഠീച്ച് അത് ചിക്കി എറിയുന്നവനായിട്ടാണ്.

ഇവർക്കെതിരെയുള്ള പ്രതിരോധം ന്യായീകരിക്കത്തക്കതാണെന്ന് പിന്നേം പിന്നേം തെളിയുന്നു.

Non esSENSE രോദനങ്ങൾ

“ഗുരു ഒരു സാധ്യതയാണ്. ഒരു പരിമിതി കൂടിയാണ്. മനുഷ്യ രാശിയുടെ പുരോഗതി നോക്കുമ്പോള് ഗുരുക്കളെ വന്ദിച്ചും അതിലംഘിച്ചുമാണ് നമ്മൾ മുന്നോട്ട് പോയിട്ടുള്ളത്. അല്ലാതെ ഗുരു പറയുന്നത് മാത്രം വെട്ടി വിഴുങ്ങിയല്ല. ഗുരുവല്ല സത്യം. അങ്ങനെയൊരു Ultimate സത്യങ്ങളും തമ്പുരാന്മാരുമില്ല ഈ ലോകത്ത്. “ – C. Ravichandran

{സ്വന്തം പ്ലാറ്റ് ഫോം ഇല്ലാതെ ആരും പ്രസംഗിപ്പിക്കുന്നില്ല എന്നതും ഒരു സാധ്യതയും പരിമിതിയുമാണ്.എസൻസ് എന്ന സംഘടന രവിയുടെ തലയും ഫുൾഫിഗറും കാണിക്കാൻ വേണ്ടി മാത്രമായിരുന്നു )

esSENSE രോദനങ്ങൾ ചുവടെ 

സുഹൃത്തുക്കളെ …

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കേരളത്തിന്റെ ബൌധിക പരിസരത്തിനു ഏറ്റവുമധികം സംഭാവനകൾ നല്കിയിട്ടുള്ള സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ എസ്സൻസ് ക്ലബിന്റെ മുഖപത്രം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന യൂടൂബ് ചാനൽ “esSENSE Freethinkers’ Diary” ഒരു സ്വാകാര്യ വ്യക്തി കയ്യടക്കി ഇരിക്കുകയാണ് എന്ന വസ്തുത വ്യസന സമേതം പങ്കുവയ്ക്കട്ടെ.

സ്വാതന്ത്രചിന്താ രംഗത്ത് തന്റെ പ്രതിഭാശേഷി തെളിയിച്ച ശ്രീ രവിചന്ദ്രൻ ആണ് essense .club എന്ന സ്വതന്ത്രചിന്താ കൂട്ടായ്മയുടെ യൂടൂബ് ചാനൽ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. സ്വതന്ത്രചിന്താരംഗത്ത് ശ്രീ രവിചന്ദ്രന്റെ വേറിട്ട ശബ്ദം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതിൽ essense വിജയിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സംഭാവനകൾ എസ്സെൻസ് വിലമതിക്കുകയും നാളിതു വരെ അദ്ദേഹത്തെ essense – ന്റെ മികച്ച മാർഗദർശി ആയിട്ടാണ് കരുതി പോന്നിട്ടുള്ളതും.

എന്നാൽ ക്ലബിന്റെ വളർച്ചയിൽ പരിഭ്രമം മൂത്ത് ചില പ്രത്യേക സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കി ആരാധകവൃന്ദങ്ങളെ സൃഷ്ടിക്കുകയും, കോക്കസുകൾ രൂപപ്പെടുകയും ചെയ്തതാണ് essense മെമ്പർഷിപ് പോലും എടുക്കാൻ താത്പര്യമില്ലാത്ത ഒരു വ്യക്തിയുടെ കൈകളിലേക്ക് ഒരു സ്വകാര്യ ചാനൽ എന്നനിലയിലേക്ക് എസ്സെൻസ് യൂടൂബ് ചാനൽ എത്തിപ്പെടാൻ കാരണം.

ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഞാനടക്കമുള്ള എസ്സെൻസ് ന്റെ പിന്നണിപ്രവർത്തകർ endorse ചെയ്യുന്നില്ല എന്നത് എടുത്തു പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

2016 – ഇൽ സ്ത്രീപക്ഷവാദവുമായി ബന്ധപ്പെട്ടു കേരളത്തിന്റെ സ്വാതന്ത്രചിന്താ മണ്ഡലത്തിൽ നടന്ന കോലാഹലത്തിനൊടുവിൽ, ശ്രീ രവിചന്ദ്രനു വേദികൾ നിഷേധിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആണ് സ്വതന്ത്രമായ ഒരു പ്ലാറ്റ്ഫോമിന് വേണ്ടിയുള്ള ചർച്ചകൾക്കായി പലവേദികളിൽ വച്ച് കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത സമാനമനസ്കരായ സ്വാതന്ത്രചിന്തകർ ശ്രീ രവിചന്ദ്രന്റെ പുസ്തകത്തിന്റെ പേരിൽ ഉള്ള “നാസ്തികനായ ദൈവം” എന്ന ഗ്രൂപ്പിൽ ഒത്തുകൂടുന്നതും. തുടർന്ന് digital expert ആയ ശ്രീ പ്രശാന്ത് രണ്ടടത് തത്തമംഗലം essense ന്റെ brand രുപീകരണം വളരെ മികച്ച രീതിയിൽ നിർവഹിക്കുകയും ശ്രീ സജീവൻ അന്തിക്കാട് ന്റെ നേതൃത്വത്തിൽ മുഹമ്മദ് അഷ്റഫ്, മനോജ് രവീന്ദ്രൻ, മഞ്ജു ലാൽ, ബിനോയ് ജോസഫ് തുടങ്ങിയ സുഹൃത്തുക്കൾ തൃശൂരിൽ ഒത്തുകൂടുകയും ചെയ്തത്. ശേഷം മീഡിയ ചുമതല സ്വമേധയാ ഞാനും ഏറ്റെടുക്കുകയുണ്ടായി. ശ്രീ മഞ്ജുലാൽ ന്റെ നിർദേശങ്ങൾ മീഡിയ വിംഗ് മുന്നോട്ടു നയിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. തൊട്ടടുത്ത ദിനം (Oct 2, 2016), ശ്രീ രവിചന്ദ്രന്റെ “വെളിച്ചപ്പാടിന്റെ ഭാര്യ” എന്ന പ്രഭാക്ഷണം മൂവാറ്റുപുഴയിൽ വച്ച് അരങ്ങേറുന്നതിനോടൊപ്പം ശ്രീ KN രവി ചേട്ടന്റെ സമ്മതത്തോടു കൂടി എസ്സെൻസ് അതിന്റെ ഔദ്യോദികമായ അരങ്ങേറ്റം നിർവഹിച്ചു.

ശാസ്ത്രാവബോധം വളർത്തിക്കൊണ്ടു, നവമാധ്യങ്ങളിലൂടെ മസ്തിഷ്കപരമായ-പരിണാമത്തിന്റെ തിരിയാകാൻ തയാറെടുക്കുന്ന ഒരുപറ്റം സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയില് നിന്നും അന്താരാഷ്ട്ര മാനങ്ങളിലേക്ക് വളരാൻ essense – നെ പ്രാപ്തമാക്കിയതു എസ്സെൻസ് ന്റെ സാരഥികൾ തന്നെയാണ്. ശ്രീ രവിചന്ദ്രൻ അതിൽ ഒരാൾ മാത്രം.

2016 സ്വാതന്ത്രലോകം നടത്തിപ്പിന് എസ്സെൻസ് ഭാരവാഹികൾ മുഖ്യപങ്കുവഹിച്ചു. കേരളത്തിലുടനീളമുള്ള essense യൂണിറ്റുകള്, ബാംഗ്ലൂര് യൂണിറ്റ്, 2017 ഏപ്രില്, മേയ് മാസങ്ങളിലായി ഓസ്ട്രെലിയയിലുടനീളം 15 – ഓളം പ്രോഗ്രാമുകള് സംഘടിപ്പിച്ച Essense Melbourne, Sidney, Perth, Adelaide, Canberra യൂണിറ്റുകള് മറ്റു അനുബന്ധ സംഘടനകളുടെയും, ആരോഗ്യരംഗത്തെയും ശാസ്ത്രത്തെയും മുന്നിര്ത്തി പ്രവര്ത്തനതലം പരിഷ്കരിച്ചിരിക്കുന്ന ദുബായ് യൂണിറ്റുകള്- ടെയും നിതാന്ത പരിശ്രമം കൂടി ചേർന്നപ്പോൾ എസ്സൻസ്
അന്താരാഷ്ട്ര മാനങ്ങളിലേക്ക് ഉയർന്നു. membership campaign നടത്തി കൂടുതൽ dedicated members നെ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവന്നു.

ഇക്കാലയളവിൽ, തന്റെ ആദ്യ വിദേശ പര്യടനത്തിനു ശേഷം ശ്രീ രവിചന്ദ്രൻ പൂർവാധികം ആവേശത്തോടെ എസ്സെൻസ് ന്റെ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു എന്നും എടുത്തു പറയേണ്ടുന്നതാണ്.

ശേഷം അന്താരാഷ്ട്ര event -കളെ വെല്ലുന്ന രീതിയിൽ എറണാകുളത്ത് വച്ച് നടത്തിയ essentia’17 യോട് കൂടി പൊതുസമൂഹത്തിൽ എസ്സെൻസ് നു കൂടുതൽ അംഗീകാരവും പകിട്ടും കിട്ടിത്തുടങ്ങി. ഓരോ ജില്ലകളിലായി എസ്സെൻസ് Launch Events നടത്തുകയും കൂടുതൽ ശക്തിയാർജ്ജിക്കുകയും ചെയ്തു. മിക്ക യൂണിറ്റുകളിലും ശ്രീ രവിചന്ദ്രൻ തന്റെ സാന്നിധ്യം അറിയിച്ചു. അദ്ദേഹത്തോടൊപ്പം എല്ലാ വേദികളിലും പുതുതലമുറയിൽ പെട്ട അനേകം പുതിയ വ്യക്തിത്വങ്ങളെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തുന്നതിനായി essense Core പാനൽ ഉം മീഡിയ വിങ് ഉം ഒക്കെ ശ്രമിച്ചുകൊണ്ടേയിരിന്നു.

ആയിരത്തോളം പേർ പങ്കെടുത്ത essentia”17 ന്റെ വിജയത്തിന് ശേഷം എസ്സെൻസ് അതിന്റെ പ്രവർത്തിപദം കൂടുതൽ വ്യാപിപ്പിക്കാൻ വേണ്ടി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ essense എക്സിക്യൂട്ടീവ് പാനലും പ്രസിഡന്റ് ഉം ഒക്കെ ചേർന്ന് വർക്ക് ചെയ്യാൻ ആരംഭിച്ചു.

essense ന്റെ വ്യാപനത്തിന് ഈ സംഘടിത ഭാവം ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്തത് എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ആരോപിച്ചുകൊണ്ടു സമീപ കാലത്തിൽ ശ്രീ രവിചന്ദ്രൻ മുന്നോട്ടുവരികയും ഇതിനോട് ഞാൻ എന്റെ വിയോജിപ്പ് ശക്തമായി രവിചന്ദ്രന്റെ ഡമ്മിയും എസ്സെൻസ് ന്റെ പ്രസിഡന്റ് മായ സജീവനെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രശ്നങ്ങളുടെ തുടക്കം

ആൻഡ്രൂസ് തെക്കുംപുറം എന്ന വിദേശി മുന്നോട്ട് വച്ച ഒരു ഓഫർ നിരസിക്കേണ്ടി വന്നതാണ് രവിചന്ദ്രനെ ചൊടിപ്പിച്ചത്.

നിയമ പ്രകാരം Non Profit ഇനത്തിൽ റെജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയ്ക്ക് സാമ്പത്തിക കാര്യങ്ങളിൽ ലാഭ വിഹിതം വരുന്ന കരാറുകളിൽ ഏർപ്പെടാൻ നിയമപരമായ യാതൊരു സാധ്യതയും ഇല്ല എന്നിരിക്കെ, അത്തരത്തിലുള്ള TV പ്രോഗ്രാമുകളിലേക്ക് essense നു കടന്നു ചെല്ലാൻ ഉള്ള പരിമിതി എസ്സെൻസ് എക്സിക്യൂട്ടീവ് പാനൽ മുന്നോട്ട് വച്ചതിനെ രവി നിശിതമായി വിമർശിക്കുകയും എക്സിക്യൂട്ടീവ് പാനലിന്റെ അനാസ്ഥ എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങളും ആണ് നടത്തിയത്. essense എന്ന പേര്

ഉപയോഗിക്കാതെ തന്നെ ആ ഒരു Project മായി മുന്നോട്ടു പോകുകയും ശ്രീ ആൻഡ്രൂസ് മായി ലാഭ വിഹിത കരാറിൽ ഏർപ്പെടുകയും ചെയ്യാമായിരുന്നു എന്ന ഉപദേശവും എക്സിക്യൂട്ടീവ് പാനൽ രവിയോട് പറഞ്ഞിരുന്നു. എന്തുകൊണ്ടോ രവിക്കോ സജീവനോ ഈ തീരുമാനം സ്വീകാര്യമായില്ല. ഇതിനെ തുടർന്നുള്ള അസ്വാരസ്യങ്ങൾ പിന്നീട് പല കാര്യങ്ങളിലും ഉടലെടുത്തു എന്നതും എടുത്തു പറയേണ്ടുന്ന ഒന്നാണ്. (രവിയെ പോലെ ഉളള ഒരു വ്യക്തി ലാഭ വിഹിതം ഉണ്ടാക്കാൻ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ non – profit organization വിഭാഗത്തിൽ പെടുന്ന ഒരു സംഘടനയെ നിർബന്ധിക്കുന്നു എന്നത് ഒരു വലിയ സാമ്പത്തിക തിരിമറി തന്നെ )

ഇരവാദം

> ശേഷം “തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു ” എന്ന ഇരവാദം ഉന്നയിക്കുകായും ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് , ആരാധക വൃന്ദങ്ങളുടെ കോക്കസ്, നിഷ്പക്ഷ വിഭാഗം, എസ്സെൻസ് എക്സിക്യൂട്ടീവ് പാനൽ, അഭ്യുദയകാംഷികൾ , സമാന്തര സംഘടനാ പ്രവർത്തനം, essense.club ഹൈജാക്കിങ് ഇത്യാദി
കലാപരിപാടികളിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം പ്രഭാഷങ്ങങ്ങളിൽ കൂടി നാസ്തികത മാത്രം കൈമുതലായുള്ള അന്തം ഫാനുകൾ അന്തർധാര സജീവമാക്കി കാത്തിരുന്നു. ഒടുവിൽ കൃത്യമായ സമയം നോക്കി അന്തം ഫാനുകൾ executive അംഗങ്ങൾ അടക്കം ഓരോരുത്തരെ ആയി പുറത്താക്കി വ്യക്തി അധിക്ഷേപം തുടങ്ങിവച്ചു.

Prova”18 (തിരുവനന്തപുരം) (An Annual Program By Trivandrum Unit ).

ആദ്യ പ്രോഗ്രാം നടന്നത് 2017, ഫെബ്രുവരി 24 നു ആണ്. 2018 ഫെബ്രുവരിയിൽ അത് നടത്താൻ കഴിഞ്ഞില്ല. മാർച്ച് ഒക്കെ കടന്നുപോയി. സമയം അതിക്രമിച്ചതു കൊണ്ട് തന്നെ ഏപ്രിൽ or മെയ് നടത്താൻ വേണ്ടി ഉള്ള ഒരു സാധ്യത തിരുവനന്തപുരം ടീം ക്യാപ്റ്റനും വൈസ് പ്രസിഡന്റ് ഉം ആയ ശ്രീ രാജേഷ് GS മുന്നോട്ട് വച്ചു. മെയ് മാസം എന്ന് പറയുമ്പോൾ ശ്രീ രവിചന്ദ്രൻ ഇംഗ്ളണ്ട് പര്യടനത്തിലാണ്. അങ്ങനെയൊരു സാഹചര്യത്തിൽ മെയ് മാസത്തിൽ നടത്തുകയാണെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കുകയില്ല. തിരുവനന്തപുരത്തു തന്നെ ഈ പ്രോഗ്രാം കഴിഞ്ഞതിനു ശേഷം ചെയ്യേണ്ടുന്ന പ്രോഗ്രാമുകൾ പിന്നെയും കിടക്കുകയാണ് എന്നും ഓർക്കണം. കാര്യങ്ങൾ തിരുവനന്തപുരം ടീമിൽ സംസാരിക്കുകയും ശ്രീ രവിചന്ദ്രൻ തന്നെ ഒഴിവാക്കി എസ്സെൻസ് പ്രോഗ്രാം നടത്താൻ ശ്രമിക്കുകയാണ് എന്ന വ്യാഖ്യാനങ്ങൾ നിരത്തുകയും ഉണ്ടായി.

ലണ്ടനിലേക്ക് പോകുന്ന ഒരാൾ തിരിച്ചു വരുന്നത് വരെ എന്തിനു കാത്തിരിക്കണം എന്നതാണ് എന്റെ ചോദ്യം? (ഒടുവിൽ രവി ലണ്ടനിൽ നിന്ന് വന്നതിനു ശേഷം prova ഈ വരുന്ന ജൂലൈ 8 നു നടക്കാൻ പോകുകയാണ് – ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്)

എല്ലാ വേദികളിലും താൻ തന്നെ പോകേണ്ടി വരുന്നതു കഷ്ടമാണ് പുതിയ നിരയെ ഉയർത്തിക്കൊണ്ടു വരണം എന്നൊക്കെ വിലപിക്കുന്ന അതെ ആൾ ആണെന്ന് കൂടി ഓർക്കണം. തിരുവനന്തപുരം ടീമിലെ തന്നെ ഒരു മെമ്പറെ ഉപയോഗിച്ച് തന്നെ ആ യൂണിറ്റിനെ ശിഥിലമാക്കുകയും അവിടെ പ്രോഗ്രാം നടക്കുന്നുണ്ടെങ്കിൽ അത് തന്റെ സാനിധ്യത്തോടു കൂടി മാത്രമേ നടക്കൂ എന്ന ലൈനിൽ ആക്കി കാര്യങ്ങൾ.

ഭയാശങ്കകൾ – EA ജബ്ബാർ.

രവിയെ രോക്ഷാകുലനാക്കിയത് എസ്സൻസ് ക്ലബിന്റെ ബാനറിൽ SPARK “18 (April 22) ന്റെ ഭാഗമായി ശ്രീ ഇ എ ജബ്ബാർ പങ്കെടുത്തതാണ്. SPARK”18 എന്ന ഇവന്റ് നെ അപ്രസക്തമാക്കാനായി അതെ മാസം 3 പ്രോഗ്രാമുകൾ രവി കമ്മിറ്റു ചെയ്തു. (Scientific Temper in Police Force, Ambedkar Memorial Speech, Fear Mongers)

esSENSE Freethinkers Diary – YouTube Channel Hijacking

ഏപ്രിൽ 17 വൈകുന്നേരം രവിയും സജീവന്റെ ഏകാധിപത്യത്തിന്റെ പരിണിതഫലമായി പുറത്താക്കപ്പെട്ട 4 executive members ഉം (മനോജ് (Joint Secretary ), പ്രശാന്ത് (Treasurer) , അഷ്‌റഫ്(Secretary) ,രാജേഷ് ജി എസ് (vice president) അതോടൊപ്പം ജോർഡി ജോർജ് (exe), അജേഷ് കുമാർ (Editor ) സജീവൻ (president ) സജേഷ് (media Contact) പങ്കെടുത്ത ചർച്ചയിൽ തന്നെ രവി എസ്സെൻസ് ന്റെ ഭാവി പ്രവർത്തനങ്ങളെ പറ്റിയുള്ള ആശങ്കകൾ പങ്കുവയ്ക്കുകയും ശ്രീ പ്രശാന്തിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്ത സാഹചര്യത്തിൽ എസ്സെൻസ് യൂട്യൂബ് ചാനൽ ഉപാധികളോടെ രവിക്ക് കൈമാറാൻ ആ പാനൽ തീരുമാനമെടുത്തു. ചാനൽ കൈ മാറുമ്പോൾ യാതൊരു തരത്തിലുള്ള alterations ഉം നടത്തില്ല എന്നും ആരെയും പുറത്താക്കില്ല എന്നും രവി വ്യക്തമാക്കുന്ന Audio Clip ലഭ്യമാണ്.

പക്ഷെ ഏകദേശം 10 ദിവസങ്ങൾക്കു ശേഷം ചാനൽ കൈമാറുകയും രവി മറ്റു വ്യക്തികളെ പുറത്താക്കുകയും അടുത്ത ശിങ്കിടികളായ പ്രമോദ് വർമയേയും ഹരി മുഖതലയേയും essense ചാനലിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ശേഷം ഇവർ രവിയുടെ ഒത്താശയോട് കൂടി “ജാതിപ്പൂക്കളുടെ” വിമർശനമായി മറ്റൊരു സ്വാതന്ത്രചിന്താ പ്രസ്ഥാനമായ KFTF പ്രസിദ്ധീകരിച്ച സണ്ണി കപിക്കാടിന്റെ വിഡിയോ copyright claim റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്നു. അതോടെ ചാനൽ access തിരികെ ചോദിച്ചു ശ്രീ പ്രശാന്ത് നടത്തിയ എഴുത്തുകുത്തുകൾ എല്ലാം വിഭലമാക്കിക്കൊണ്ടു സജീവന്റെ നേതൃത്വത്തിൽ ഡമ്മി പീസുകളെ വച്ച് പുതിയ സംഘടനാ എസ്സൻസ് ഗ്ലോബൽ എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും മോഷ്ടിച്ചു കൊണ്ടുപോയ esSENSE – Freethinkers” Diary എന്ന ചാനൽ പേര് മാറ്റി പുതിയതായി ഉദയം ചെയ്ത സംഘടനയുടെ പേരിലാക്കുന്നു.

വ്യക്തി അധിക്ഷേപ പരമ്പര – പ്രോക്സി എഴുത്തുകൾ

ശ്രീ രവിയുടെ ഏകാധിപത്യത്തോടു കൃത്യമായ വിയോജിപ്പ് രേഖപ്പെടുത്തിയ മീഡിയ contact person എതിരെ ഉപജാപങ്ങൾ ശക്തമാക്കുകയും സ്വതസിദ്ധമായ ശൈലിയിൽ വ്യക്തി അധിക്ഷേപ പോസ്റ്റ് എഴുതി അന്തം ആരാധകനെ കൊണ്ട് രഹസ്യ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മെമ്പർമാർ മീഡിയ contact person നെതിരെ അണിനിരക്കുകയും അധിക്ഷേപ ശരങ്ങൾ തീർക്കുകയും ചെയ്യുന്നു.

രഹസ്യഗ്രൂപ്പിൽ വ്യക്തി അധിക്ഷേപങ്ങൾക്കെതിരെ അഭിപ്രായം പറയുന്ന പ്രഭാശകരുടെ അടക്കം കമന്റുകൾ രവിയും സജീവനും മറ്റു അന്തം ആരാധകരും ചേർന്നു നീക്കം ചെയ്തതിന്റെ തെളിവുകളും ലഭ്യമാണ്. 1600 പേരിൽ പലർക്കും വാസ്തവം എന്താണെന്ന് മനസിലായാൽ സ്വന്തം നിലനിൽപ്പ് അപകടത്തിലാകും എന്നത് തന്നെ കാര്യം.

ശ്രീ സജീവൻ അന്തിക്കാട്, essense പ്രസിഡന്റ് ആണെങ്കിൽ കൂടിയും മെമ്പർ പോലും അല്ലാത്ത ശ്രീ രവിചന്ദ്രന്റെ mouth piece എന്ന നിലയിൽ സ്വന്തം നിലനിൽപ് ഉറപ്പു വരുത്തി. അദ്ദേഹത്തോട് പലപ്പോഴായി വ്യക്തികേന്ദ്രീകൃതമായി നീങ്ങുന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള എന്റെ വിയോജിപ്പ് ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു കിട്ടിയ വിചിത്രമായ മറുപടി ആണ് ചുവടെ.. (ചുവടെ ചേർക്കുന്ന Audio ശ്രവിക്കുക )

“ശ്രീ നാരായണ ഗുരുവിനെ SNDP എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത്, അതേപോലെ നാം
രവിസാർ നെ ഉപയോഗിക്കണം”

“രവി സാർ ന്റെ VETO പവർ / അപ്രമാദിത്യം അംഗീകരിക്കാൻ കഴിയാത്തവർ essense ഇൽ വേണ്ട.”

പലപ്പോഴും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പൊതുസമൂഹത്തിൽ സ്വീകാര്യമാവില്ല. പ്രത്യേകിച്ചും സ്വാതന്ത്രചിന്തകർക്കിടയിൽ. ശ്രീ സജീവൻ അന്തക്കാടിനോട് രവിയോട് യോജിക്കാനുള്ള അവകാശം പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മറ്റു വ്യക്തികളുടെ വിയോജിക്കാനുള്ള അവകാശം. ആ അവകാശത്തെ മാനിക്കുന്നു എന്ന ഒറ്റകാരണത്താലാണ് ഇത് തുറന്നു എഴുതേണ്ടി വരുന്നതും.

എസ്സൻസ് ക്ലബ് വ്യക്തിക്ക് അതീതമായി വളർന്നു എന്നതാണ് അതിന്റെ എക്കാലത്തെയും വിജയം അതാണ് രവിയെ പോലും ഈ പ്ലാറ്റഫോമിനെ ഹൈജാക്ക് ചെയ്യാൻ പ്രേരിപ്പിച്ചതും. എന്ത് തന്നെയായാലും കാര്യങ്ങളൊക്കെ കലങ്ങി തെളിയും എന്ന പ്രത്യാശ ഇനിയും അസ്ഥാനത്തല്ല. നാളിതു വരെ നിങ്ങൾ ഓരോരുത്തരും ഞങ്ങളിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് നന്ദി.

#essensechanneltheft

ഫ്ലാഷ് ബാക്ക് :

esSENSE വിശദീകരണം

അറിയിപ്പ് :
പ്രിയപ്പെട്ട esSENSE സുഹൃത്തുക്കളേ,

esSENSE ഭരണസമിതി (executive) തീരുമാനപ്രകാരം ദൈനംദിന പ്രവർത്തനങ്ങൾ, പരിപാടികൾ സംഘടിപ്പിക്കൽ, Logo /Trade mark രജിസ്‌ട്രേഷൻ തുടങ്ങിയവയ്ക്കായി ട്രഷറർ പ്രശാന്ത് രണ്ടാടത്ത് കഴിഞ്ഞയാഴ്ച HDFC അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരുന്നു.

ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ആരൊക്കെയോ പണം അപഹരിച്ചു എന്ന് esSENSE club മുൻ പ്രസിഡന്റ് ശ്രീ സജീവൻ അന്തിക്കാട് സാമൂഹ്യമാധ്യമങ്ങളിലും സ്വകാര്യ ഗ്രൂപ്പുകളിലും പ്രചാരണം നടത്തിയിരുന്നു. പിന്നീട് ഇദ്ദേഹം 25.6.2018 ന് (പ്രശാന്തിന്റെ വീട്, HDFC ബാങ്ക് എന്നിവ ഉൾപ്പെടുന്ന) പാലക്കാട്, പുതുനഗരം പോലീസ് സ്റ്റേഷനിൽ പണം തട്ടിയെടുത്തു എന്നു പരാതി കൊടുത്തു.

ഇന്ന് (27.6.2018) പോലീസ് സ്റ്റേഷനിൽ എത്താൻ പ്രശാന്തിന് അറിയിപ്പ് കിട്ടി. തുടർന്ന് esSENSE club ഭരണസമിതി അംഗങ്ങൾ നമ്മുടെ വക്കീൽ അഡ്വ. ആശയുടെ നിയമോപദേശം തേടുകയുണ്ടായി. അതനുസരിച്ച് ട്രഷറർ, സെക്രട്ടറി, മറ്റു ചില അംഗങ്ങൾ എന്നിവർ അഡ്വ. ആശയോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി. സജീവൻ അന്തിക്കാടും എത്തിയിരുന്നു.

പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ പണം പിൻവലിച്ചു എന്നായിരുന്നു പരാതി. ഭരണ സമിതി നിർദ്ദേശപ്രകാരമാണ് പണം പിൻവലിച്ചതെന്നും അതിനുണ്ടായ സാഹചര്യം എന്താണെന്നും ട്രെഷറർ അഡ്വക്കറ്റിന്റെ സാന്നിധ്യത്തിൽ വിശദീകരിച്ചു. പ്രവർത്തനങ്ങൾ നിയമപരമാണ് എന്ന് തെളിയിക്കാൻ esSENSE club ഭരണസമിതി മിനിറ്റ്‌സ്, ക്ലബ്ബ് നിയമാവലി എന്നിവ ഹാജരാക്കി. പരാതിയിൽ കഴമ്പില്ല എന്നു കണ്ട് പോലീസ് പരാതി തള്ളിക്കളഞ്ഞു.

സജീവൻ മാസങ്ങളായി esSENSE club ഭരണസമിതിയുമായി സഹകരിക്കുന്നില്ലയിരുന്നു. പൊതുയോഗത്തിനു തടസ്സമുണ്ടാക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു. പുതിയ സംഘടന ഉണ്ടാക്കുന്നു എന്നും അതിനാൽ esSENSE club പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു എന്നും June 11 ന് സജീവൻ ട്രഷററെ അറിയിച്ചിരുന്നു എങ്കിലും വീണ്ടും വീണ്ടും പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്യുന്ന നടപടികൾ ഇദ്ദേഹം തുടർന്നുപോന്നു. esSENSE club നിയമാവലി പ്രകാരം ഭരണസമിതി, പൊതുയോഗം എന്നിവ വിളിക്കാൻ ചുമതലയുള്ള സെക്രട്ടറി വിളിച്ചുചേർത്ത യോഗങ്ങൾ അസാധുവാണെന്ന് നിരന്തരം പ്രചാരണം നടത്തി. സെക്രട്ടറി സൂക്ഷിക്കേണ്ട മിനിറ്റ്സ്‌ ബുക്ക്, മറ്റു രേഖകൾ എന്നിവ തിരിച്ചുതരാൻ ഇദ്ദേഹം വിസമ്മതിച്ചു. എല്ലാറ്റിനും ഉപരി, 2017 നവംബറിൽ കാലാവധി കഴിഞ്ഞ സ്വന്തം അംഗത്വം പുതുക്കാൻ പോലും ഇദ്ദേഹം തയ്യാറായിരുന്നില്ല. ഇതേതുടർന്ന് 17.06.2017 ന് ചേർന്ന ഭരണസമിതി, 24.06.2018 ന് ചേർന്ന പൊതുയോഗം എന്നിവയുടെ തീരുമാനപ്രകാരം മുകളിൽ പറഞ്ഞ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശ്രീ സജീവൻ അന്തിക്കാടിനെ esSENSE club പ്രസിഡന്റ് സ്ഥാനം, ഭരണസമിതി അംഗത്വം, ക്ലബ്ബിന്റെ പ്രാഥമീക അംഗത്വം എന്നിവയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

esSENSE club അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മുൻനിറുത്തി പൂർവാധികം ഭംഗിയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായിരിക്കും. essentia 2018, ജില്ലാതല പരിപാടികൾ തുടങ്ങിയവ ഉടനെ അനൗൺസ് ചെയ്യുന്നതായിരിക്കും.എല്ലാ മാന്യ മിത്രങ്ങളുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.

Pic : Adv Aasha With Prashanth Randadath, Muhammed Ashraf, Manoj Raveendran, Shahana KV, Sajesh S Kumar, Geordie GeorgePhoto by Akhil S Pulino,