ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ നൈജീരിയ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഐസ്ലാൻഡിനെ കീഴടക്കി. മൂസ നേടിയ ഇരട്ടഗോളുകളാണ് നൈജീരിയയുടെ ജയമൊരുക്കിയത്.അതേസമയം ഒരു പെനാൽറ്റി ഉൾപ്പെടെ നഷ്ടപ്പെടുത്തിയ ഐസ്ലാൻഡിന് തോൽവി തിരിച്ചടിയായി.
നൈജീരിയയുടെ ജയം അർജന്റീനയ്ക്കും ആശ്വാസമായി. അവസാന മത്സരത്തിൽ അർജന്റീനയ്ക്ക് നൈജീരിയയാണ് എതിരാളികൾ. ആ മത്സരത്തിൽ മികച്ച മാർജനിൽ അർജന്റീന ജയിക്കുകയും ഐസ്ലാൻഡ് ക്രൊയേഷ്യയോട് തോൽക്കുകയോ സമനിലയിൽ ആവുകയോ ചെയ്താൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എത്താം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകൾ. 84-ാം മിനിറ്റിലാണ് ഐസ്ലാൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. എന്നാൽ കിക്കെടുത്ത സിഗൂർഡ്സൺ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913