Sat. Nov 21st, 2026

ബോളിവുഡ് താരം സണ്ണി ലിയോണിനെ ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്‌സ് വില്ല സീസണ്‍ 11 ന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സണ്ണിക്ക് ഹെര്‍ണിയ എന്ന രോഗമാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെ വിടവിലൂടെ പുറത്തേയ്ക്കു വരുന്ന അവസ്ഥയാണ് ഇത്. രണ്ടു ദിവസത്തിനുള്ളില്‍ സണ്ണിക്ക് ആശുപത്രി വിടാന്‍ കഴിയും. വയറിനു കഠിനമായ വേദനയും പനിയും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നിസാരമെന്നു കരുതി എങ്കിലും വേദന കഠിനമായതോടെ വൈദ്യസഹായം തേടുകയായിരുന്നു.

തങ്ങള്‍ താരത്തിന് മികച്ച പരിചരണമാണ് നല്‍കുന്നതെന്നും ഇപ്പോള്‍ രോഗാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച വൈകുന്നേരമോ ശനിയാഴ്ച രാവിലെയോ സണ്ണിക്ക് ആശുപത്രി വിടാനാകുമെന്നും താരത്തെ ചികില്‍സിക്കുന്ന ഡോ. മായങ്ക് അഗര്‍വാള്‍ അറിയിച്ചു.

” ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരുന്നു. ഞങ്ങള്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നുണ്ട്”-അദ്ദേഹം വ്യക്തമാക്കി. യാത്ര കാരണമുണ്ടായ വയറു വേദനയായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും അസഹ്യമായ വേദനയില്‍ പുളഞ്ഞതോടെ വിശദമായ പരിശോധന നടത്തുകയായിരിന്നു. സ്പിറ്റ്‌സ് വില്ല സീസണ്‍ 11 ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ രാംനഗറിലാണ് സണ്ണിയുള്ളത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913