Sun. Sep 20th, 2026

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന സാഹചര്യത്തിൽ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ സ്ഥാനം ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാർ സഭാ പാലക്കാട് രൂപതാ ബിഷപ്പായിരുന്ന മാർ ജേക്കബ് മാനത്തോടത്ത് ആണ് പുതിയ അഡ്മിനിസ്ട്രേറ്റർ. അതേസമയം, മാർ ആലഞ്ചേരി രൂപതാദ്ധ്യക്ഷനായി തുടരും.

അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അഡ്മിനിസ്ട്രേറ്റർ പദവിയിൽ മാർ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികൾ കൈമാറാൻ വത്തിക്കാനിൽ നിന്ന് തീരുമാനിക്കുകയായിരുന്നു.പകരം പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് മനത്തോടത്തിനെ പുതിയ എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ സ്വയം എടുത്ത തീരുമാനപ്രകാരമാണ് നടപടി. ഇനി അതിരൂപതയ്ക്ക് സ്വന്തമായി ആര്‍ച്ച് ബിഷപ്പ് ഉണ്ടാകും. കാലങ്ങളായി കര്‍ദ്ദിനാള്‍ ആയിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്‌ പദവി വഹിച്ചിരുന്നത്. ഈ പതിവാണ് ആലഞ്ചേരി ഇടപെട്ട് തിരുത്തിയത്.

കര്‍ദ്ദിനാളന്മാരെ സംബന്ധിച്ച് അതിരൂപതയുടെ ചുമതല എല്ലാക്കാലവും അവര്‍ക്ക് ഭാരവും തലവേദനയുമായിരുന്നു. മുന്‍പുണ്ടായിരുന്ന കര്‍ദ്ദിനാള്‍മാരൊക്കെ ആ വേദനകള്‍ അനുഭവിച്ചവരുമാണ്. മാര്‍ ആലഞ്ചേരി അതിരൂപത നേരിട്ട് നടത്തിയ ഭൂമിയിടപാടില്‍ ആര്‍ച്ച് ബിഷപ്‌ പദവി വഹിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ വിവാദങ്ങളില്‍ ചെന്ന് പെട്ടതാണ് പുതിയ തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇനി മുതല്‍ അതിരൂപതയുടെ ഭരണത്തില്‍ കര്‍ദ്ദിനാള്‍ ഇടപെടില്ല.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു അതിരൂപതയെ പ്രതിക്കൂട്ടിലാക്കിയ വിവാദം ഉയരുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു. 100 കോടി രൂപയുടെ വില്‍പന കരാറിന് സമിതികള്‍ അംഗീകാരം നല്‍കി. എന്നാല്‍ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കര്‍ദിനാള്‍ എഴുതി നല്‍കുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നു. ഒന്‍പത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തില്‍ രൂപതയ്ക്ക് ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ബാക്കി തുക നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വാങ്ങിയ ആള്‍ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങള്‍ അതിരൂപതയ്ക്കായി കര്‍ദിനാളിന്റെ പേരില്‍ ഈട് നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ചിലത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍പെട്ടതാണെന്ന് ഇവര്‍ ആരോപിക്കുന്നു.

സമീപ കാലത്ത് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്.കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്നത്തിലാക്കിയത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913