Sat. Nov 21st, 2026

മാര്‍ത്തോമ സഭ അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ഫിലിപ്പോസ് തോമസിനെ കഴിഞ്ഞ തവണ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചതും.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഫീലിപ്പോസ് തോമസിന് പിന്നീട് കെഎസ്എഫിയുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതും മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിനെ ഇക്കഴിഞ്ഞ ദിവസം ലൈഫ്, ആര്‍ദ്രം പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചതുംമാര്‍ത്തോമ സഭാംഗമായ ചെറിയാന്‍ ഫിലിപ്പിന് നല്‍കിയ പുതിയ പദവിയും ചരിത്രത്തില്‍ ആദ്യമായി മാര്‍ത്തോമ സഭയിലെ രണ്ട് എംഎല്‍എ മാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതും മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജിനെ ഓര്‍ത്തഡോക്‌സ് സഭയുടെ സഹായത്തോടെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചും ഈ നീക്കത്തിന്റെ ചുവട് പിടിച്ച് പിന്നീട് ചെങ്ങന്നൂരിലും സജി ചെറിയാനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുത്തതും ‘ആധുനീക മതേതരത്ത്വ’ത്തിൻറെ സംരക്ഷണത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ശോഭനാ ജോർജ് ൻറെ ഖാദി ബോർഡ് ഉപാദ്ധ്യക്ഷ സ്ഥാനം ഉദ്ധിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ മാത്രമായി വിലകുറച്ചു കാണരുത്.

മുൻ കോൺഗ്രസ് എം.എൽ.എ ശോഭനാ ജോർജിനെ ഖാദി ബോർഡ് ഉപാദ്ധ്യക്ഷയാക്കാൻ സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പിന്നാലെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും സി.പി.എം നേതാവ് എം.വി. ബാലകൃഷ്ണൻ രാജിവച്ചു. സി.പി.എം കാസർഗോഡ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബാലകൃഷ്ണൻ ഉപാദ്ധ്യക്ഷ പദവി രാജിവയ്ക്കാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഈ സ്ഥാനത്തേക്ക് ശോഭനാ ജോർജിനെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചത്.

ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിയാന് വേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങിയ ശോഭനാ ജോർജിനുള്ള പ്രത്യുപകാരമായാണ് ഉപാദ്ധ്യക്ഷ സ്ഥാനം നൽകുന്നത്. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ച ശോഭന ജോർജ് 3966 വോട്ടുകൾ നേടിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായില്ലെങ്കിലും കോൺഗ്രസുമായി ഇതോടെ ശോഭന ജോർജ് അകലുകയായിരുന്നു. പിന്നീട് ചെങ്ങന്നൂരിൽ പൊതുരംഗത്ത് തുടർന്നെങ്കിലും ഒരു മുന്നണിയുടേയും ഭാഗമായിരുന്നില്ല. മൂന്ന് തവണ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിൽ എത്തിയിട്ടുണ്ട് ശോഭന ജോർജ്.

യുഡിഎഫില്‍ നിന്ന് ഇടതുപക്ഷത്തിലെത്തി ഒരു മാസം തികയുന്നതിന് മുമ്പ് ശോഭന ജോര്‍ജിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയതിനെതിരെയും പ്രതികരണങ്ങൾ ഉയരുന്നുണ്ട് എന്നാൽ എല്‍ഡിഎഫ്. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സഭകളെ പരമാവധി ഇടതുപക്ഷത്തോട് ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ സഭകളില്‍പ്പെട്ട നേതാക്കള്‍ക്ക് സ്ഥാനമാനങ്ങളും പദവികളും നല്‍കുന്നതിന്റെ മുന്നോടിയായിട്ടാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും കെപിസിസി നേതാവുമായ ശോഭന ജോര്‍ജിന് നല്‍കിയ പുതിയ പദവി എന്നും വിലയിരുത്തപ്പെടുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ നേതാക്കളെ പരമാവധി ഇടതുപക്ഷത്തിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് നാല് വര്‍ഷത്തോളമായി. തുടക്കം എന്ന നിലയില്‍ കത്തോലിക്ക സഭ നേതൃത്വം നല്‍കുന്ന ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷ സമിതിയുമായി ചേര്‍ന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് മത്സരിച്ച ജോയ്‌സ് ജോര്‍ജിനെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പിന്നീട് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നിരവധി ക്രൈസ്തവ എംഎല്‍എമാരെ ഇടതുപക്ഷത്തിന്റെ അക്കൗണ്ടില്‍ വിജയിപ്പിക്കാനും കഴിഞ്ഞു.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയായി വെച്ചിരുന്ന ആറന്മുള നിയോജക മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജിനെ ഓര്‍ത്തഡോക്‌സ് സഭയുടെ സഹായത്തോടെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഈ നീക്കത്തിന്റെ ചുവട് പിടിച്ചാണ് പിന്നീട് ചെങ്ങന്നൂരിലും സജി ചെറിയാനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുത്തത്.

ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ചരിത്രത്തില്‍ ഇത് ആദ്യമായി മാര്‍ത്തോമ സഭയിലെ രണ്ട് എംഎല്‍എ മാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതോടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള മാര്‍ത്തോമ സഭയെയും ഇടതുപക്ഷത്തോട് ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ സഭ അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ഫിലിപ്പോസ് തോമസിനെ കഴിഞ്ഞ തവണ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചതും ഈ രാഷ്ട്രീയ നീക്കത്തിന്റെ തുടക്കമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഫീലിപ്പോസ് തോമസിന് പിന്നീട് കെഎസ്എഫിയുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതും ഇടതുപക്ഷത്തിന്റെ ക്രൈസ്തവ പ്രീണനമായി വിലയിരുത്തപ്പെടുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ ഇക്കഴിഞ്ഞ ദിവസം ലൈഫ്, ആര്‍ദ്രം പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു. മാര്‍ത്തോമ സഭാംഗമായ ചെറിയാന്‍ ഫിലിപ്പിന് നല്‍കിയ പുതിയ പദവിയും ഇത്തരമൊരു പ്രീണനത്തിന്റെ ഭാഗമായി വിലയിരുത്തുന്നു.

എന്നാല്‍ ഇടതുപക്ഷത്തില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ ശിവരാമന്‍, കെ.എസ് മനോജ്്, സിന്ധു ജോയി, മുന്‍ എസ്എഫ്‌ഐ നേതാവ് പ്രമോദ് നാരായണന്‍ തുടങ്ങിയ നേതാക്കളെ കോണ്‍ഗ്രസ് പാതിവഴിയില്‍ കൈയ്യൊഴിഞ്ഞതും ക്രൈസ്തവ സഭകള്‍ എടുത്തുകാണിക്കുന്നുണ്ട്. മുന്‍ ഒറ്റപ്പാലം എം പിയായിരുന്ന ശിവരാമന്‍ സി പി എമ്മിലേക്ക് തിരികെ പോയെങ്കിലും പിന്നീട് ഒന്നുമായില്ല. ഡോ. മനോജ് രാഷ്ട്രീയം തന്നെ മതിയാക്കി. പ്രമോദ് നാരായണന്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913