മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകൾ ആമിയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ എതിരെ ഇടതു് സർക്കാർ കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നു.. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീടിനു് സമീപം ലഘുലേഖകൾ വിതരണം ചെയ്തതിനാണു് :ആമിയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നതു്.. അടുത്തു നടന്ന പോലീസ് മർദ്ദനങ്ങളും, കസ്റ്റഡി മരണങ്ങളും ചൂണ്ടിക്കാട്ടി പൗരന്റെ സ്വയം പ്രതിരോധത്തിനും സമരത്തിനും ഉള്ള അവകാശം ഉയർത്തിപ്പിടിക്കണമെന്നു് സൂചിപ്പിക്കുന്നതാണു് നോട്ടീസിലെ ഉള്ളടക്കം..
ശ്രീജിത്ത് കസ്റ്റഡി മരണത്തിനു് എതിരായി കേരളത്തിലെ “തുക്കട” നാൽക്കാലി പാർട്ടികൾ പോലും ലഘുലേഖയും, സമരവും, പ്രചരണവും, ഹർത്താലും, അക്രമണവും, സംഘടിപ്പിച്ചിരുന്നു.. എന്നാൽ ജാനാധിപത്യപരമായി പ്രതികരിച്ച ആമിയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മാത്രം കേസ്.എടുത്ത നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തായ പ്രതിഷേധം ഉയരുന്നുണ്ട്.
ഇനിയും തെളിയിക്കപ്പെടാത്ത ഇരുപതോളം കേസുകളിലെ പ്രതികളാണു് ആമിയുടെ മതാപിതാക്കളായ രൂപേഷും, ഷൈനയും. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള കേസ്സുകളെ അപേക്ഷിച്ച് കേവല ഗൗരവം പോലും ഇല്ലാത്ത കേസ്സുകളാണ് പലതും.. എന്നിട്ടും വർഷങ്ങളായി വിചാരണ തടവുകാരായി ജയിലിൽ തന്നെ കഴിയുന്നു.. അന്ന് മുതൽ തുടങ്ങിയതാണു് അവരുടെ മകളായ ആമിയ്ക്ക് എതിരെ ഉള്ള നീക്കവും.
രൂപേഷിനെ രഹസ്യമായി കണ്ടു എന്ന പേരിൽ കേസ്സിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ വലിയ ശ്രമമാണു് നടന്നതു്.. ഇപ്പോഴും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആമിയെ കള്ളക്കേസ്സിൽ കുടുക്കുന്നതിനെ ഭരണകൂട ഭീകരത എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാൻ കഴിയില്ല.. ഇതു് ഭരണഘടന ഉറപ്പ് നൽകുന്ന.. മനുഷ്യവകാശത്തിനും പൗരന്റെ വ്യക്തിസ്വാതന്ത്രത്തിനും, അഭിപ്രായ സ്വാതന്ത്രത്തിനും മേലുള്ള കടന്നുകയറ്റമാണു്..
രൂപേഷിന്റേയും, ഷൈനയുടേയും മകൾ ആമി ഇത് സംബന്ധിച്ച് ഇട്ടിട്ടുള്ള ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചുവടെ