Thursday, August 11, 2022

Latest Posts

കേരള കോണ്‍ഗ്രസിന്റെ മുന്നണി പുനഃപ്രവേശം ഇന്ന്; രാജ്യസഭയിലേക്ക് മാണിയോ മകനോ? തിരുവനന്തപുരത്ത് നിര്‍ണായകയോഗം

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പുനപ്രവേശം ഇന്ന് ഔദ്യോഗികമായി നടക്കും.തിരുവനന്തപുരത്തു രാവിലെ പതിനൊന്നിനാണ് കന്റോണ്മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്.രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചതോടെ യുഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പുനപ്രവേശത്തില്‍ ഇന്ന് തീരുമാനമാകും. ഔദ്യോഗിക നടപടികളാണ് ഇന്ന് നടക്കുക,

രാവിലെ 9.30 ന് എം എല്‍ എ ഹോസ്റ്റലില്‍ കെ.എം മാണിയുടെ ഓഫീസില്‍ ചേർന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ മുന്നണി പ്രവേശത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തു. യുഡിഎഫിന്റെ അടിയന്തര നേതൃയോഗ രാവിലെ 11.30 ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കെ.എം മാണിയും പി ജെ ജോസഫ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതോടെ കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പുനപ്രവേശവും ഔദ്യോഗികമായി പൂര്‍ത്തിയാകും .കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെയും കേരള കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിക്കും.

രാജ്യസഭയിലേക്ക് മാണി ഗ്രൂപ്പിൽ നിന്ന് ആരാവും സ്ഥാനാർത്ഥി എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ പേര് പോലും തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത നേതാക്കൾ പറയുന്നത്. എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാംഗമാകാമെങ്കിൽ അതിലും ആരോഗ്യമുള്ള കെ.എം. മാണിക്കും ആകാം. രാജ്യസഭയിലേക്ക് ജോസ് കെ. മാണി എം.പിയുടെ സാദ്ധ്യതയും തള്ളുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ കാലാവധിയേ ഉള്ളൂ. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിന് സാദ്ധ്യത കുറവാണ്. രാജ്യസഭാ എം.പി എന്ന നിലയിൽ ആറു വർഷ കാലാവധിയും ലഭിക്കും. യു.പി.എ അധികാരത്തിൽ വന്നാൽ കേന്ദ്ര മന്ത്രിയുമാകാം. കെ.എം. മാണി, ജോസ് കെ. മാണി എന്നീ പേരുകൾ പരിഗണിച്ച ശേഷമേ മറ്റു പേരുകൾ പരിഗണിക്കുകയുള്ളൂവെന്നാണ് ഒരു ഉന്നത നേതാവറിയിച്ചത്. അതല്ലെങ്കിൽ ജോയ് എബ്രഹാമിന് ഒരു തവണ കൂടി അവസരം ലഭിക്കാം. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം എം.എൽ.എ ക്വാർട്ടേഴ്സിൽ ചേരുന്ന മാണിഗ്രൂപ്പ് യോഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

യു.ഡി.എഫിൽ അം​ഗ​മ​ല്ലാ​ത്ത മാ​ണി ഗ്രൂ​പ്പി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കാ​ൻ കോൺഗ്രസ് ഹൈക്കമാൻഡ് തീ​രു​മാ​നി​ച്ച​ത് സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയെങ്കിലും മാണി ഗ്രൂപ്പും മുസ്ലിംലീഗും നേരത്തേ തീരുമാനിച്ച തിരക്കഥയുടെ തുടർച്ചയായിട്ടായിരുന്നു തീരുമാനം. ഇന്നലെ രാവിലെ മാണി ഗ്രൂപ്പ് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക വാങ്ങിയെന്നത് ശ്രദ്ധേയമാണ്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.