എല്ലാരും ഫോട്ടോസ് കുത്തിപൊക്കുമ്പോൾ പഴയ കമ്പിളിപുതപ്പ് കുത്തിപ്പൊക്കി മാധ്യമ പ്രവർത്തകൻ എം എസ്. സനല്‍കുമാര്‍
മാധ്യമ പ്രവര്‍ത്തകരെ ധാര്‍മികതയുടെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പ്. വൈദ്യുതി മന്ത്രിയായിരിക്കുന്ന കാലത്ത് പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ സുഖിപ്പിക്കാന്‍ സമ്മാനമായി കമ്പിളി പുതപ്പുകള്‍ നല്‍കി. ഇപ്പോള്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ശരി ചെയ്യുന്നില്ലെന്ന് ആക്ഷേപിക്കുന്ന മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗിഫ്റ്റ് നല്‍കിയത് ശരിയോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് എം.എസ്. സനല്‍കുമാര്‍. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ-
മുഖ്യമന്ത്രി പിണറായീ…ആ പഴയ കമ്പിളിപ്പുതപ്പ് ഓര്‍മയുണ്ടോ?
മാധ്യമപ്രവര്‍ത്തകരോട് ‘ കടക്ക് പുറത്ത് ‘ എന്ന്! മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കേട്ടപ്പോഴേ എഴുതണം എന്ന്! കരുതിയതാണ്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ അലര്‍ജി ആയിത്തുടങ്ങി. അതില്‍ തെറ്റൊന്നും ഇല്ല. മാധ്യമപ്രവര്‍ത്തകരെ സുഖിപ്പിച്ചു വര്‍ത്തമാനം പറയേണ്ട ഒരു കാര്യവും മുഖ്യമന്ത്രിക്ക് ഇല്ല. മാധ്യമപ്രവര്‍ത്തകരുടെ ചെലവിലല്ല പിണറായി വളര്‍ന്നതും ഉന്നത സ്ഥാനങ്ങളില്‍ എത്തിയതും ഇപ്പോള്‍ മുഖ്യമന്ത്രി ആയതും. പല മാധ്യമങ്ങളും ഇല്ലാത്ത ആരോപണങ്ങള്‍ വരെ ഉയര്‍ത്തി പിണറായി എന്ന നേതാവിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും തെളിവില്ലാതെ കിടക്കുന്ന എസ് എന്‍ സി ലാവലിന്‍ അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് അദ്ദേഹത്തിനെതിരെ. അതിനെയൊക്കെ അസാധാരണമായ ആര്‍ജ്ജവത്തോടെ നേരിട്ട് മുഖ്യമന്ത്രിക്കസേരയില്‍ വരെ എത്തിനില്‍ക്കുന്നു പിണറായി. മാധ്യമങ്ങളുടെ കൂരമ്പുകള്‍ ഏറ്റു വളര്‍ന്ന ഒരാള്‍ക്ക് മാധ്യമങ്ങളോട് പുച്ഛം തോന്നുക സ്വാഭാവികം. എന്നാല്‍ പിണറായി ഇങ്ങനെ ഒരു മാധ്യമവിരുദ്ധനായിരുന്നോ? പിണറായി മാധ്യമപ്രവര്‍ത്തകരെ സുഖിപ്പിക്കാന്‍ നടക്കുന്ന ഒരാളേ ആയിരുന്നില്ലേ? ഒരനുഭവം എഴുതാം.
വര്‍ഷം വ്യക്തമായി ഓര്‍മയിലില്ല
പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലം. ഞാനന്ന് കേരള ടൈംസിന്റെ താല്‍ക്കാലിക റിപ്പോര്‍ട്ടറായി തിരുവനന്തപുരത്ത്. ജേര്‍ണലിസം പഠിച്ചിട്ടില്ല ( പിന്നീട് മംഗളത്തില്‍ ജോയിന്‍ ചെയ്ത ശേഷമാണ് ഈവനിംഗ് കോഴ്സില്‍ ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസത്തിന് ചേര്‍ന്ന്! പഠിച്ചു പാസാകുന്നത്). കേരളകൌമുദിയില്‍ ഫീച്ചറുകള്‍ എഴുതാന്‍ ശങ്കര്‍ ഹിമഗിരി പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങനെ കുറേ ഫീച്ചറുകള്‍ എഴുതി. ജേര്‍ണലിസത്തോട് ഒരു ക്രെയ്സ് വന്നു തുടങ്ങിയത് അങ്ങനെയാണ്. ഈ ഫീച്ചറുകളുടെ ബലത്തിലാണ് കേരള ടൈംസില്‍ താല്‍ക്കാലികക്കാരനായി കയറിയത്. വീട്ടില്‍ ഭയങ്കര എതിര്‍പ്പായിരുന്നു. ഐ സി ഡബ്ലു എ പഠിക്കാന്‍ തിരുവനന്തപുരത്തയച്ച പുത്രന്‍ ജേര്‍ണലിസത്തിനു പോകുന്നതിനോട് അച്ഛന് ഭയങ്കര എതിര്‍പ്പ്. എന്നാലും തുടരാന്‍ തീരുമാനിച്ചു. ശമ്പളമൊക്കെ കുറവ്. 350 രൂപയാണ് കേരള ടൈംസിലെ മാസശമ്പളം. അതും ബ്യൂറോ ചീഫ് അഗസ്റിന്‍ കണിപ്പിള്ളി സ്വന്തം ശമ്പളത്തില്‍ നിന്നും നല്‍കുന്നത്. ഞാന്‍ കമ്പനി സ്റ്റാഫ് അല്ലല്ലോ. റിപ്പോര്‍ട്ടിംഗ് ആയിരുന്നു മെയിന്‍ പണി. വൈകുന്നേരങ്ങളില്‍ മിക്കവാറും വല്ല പത്രസമ്മേളനങ്ങളും, വല്ല കമ്പനിക്കാരുടേയും വക, കാണും. വെള്ളമടിയാണ് ഇത്തരം പത്രസമ്മേളനങ്ങളുടെ മുഖ്യലക്ഷ്യം. 22 വയസ്സുകാരന് അതൊക്കെ വലിയ അത്ഭുതമായിരുന്നു.
തലസ്ഥാനത്തെ വലിയ ഹോട്ടലുകള്‍, മദ്യപാനം ഒക്കെ രസമായി. ജേര്‍ണലിസത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ ഒന്നും അന്ന് തലയില്‍ വെച്ചിട്ടില്ല. ബ്യൂറോയില്‍ നിന്നും അയയ്ക്കുന്നിടത്ത് പോവുക, നാലെണ്ണം അടിക്കുക ഇതൊക്കെയായിരുന്നു ഹരം. മിക്ക പത്രസമ്മേളനങ്ങള്‍ക്കും ഗിഫ്റ്റും ഉണ്ടാകും.ശമ്പളമൊ ഇല്ല. പിന്നെ ഗിഫ്റ്റെങ്കില്‍ ഗിഫ്റ്റ്. അത് വാങ്ങി മറക്കാതെ വാരാന്ത്യത്തില്‍ വീട്ടില്‍പ്പോകുമ്പോള്‍ കൊണ്ടുകൊടുക്കും. വീട്ടുകാര്‍ക്ക് ചെറിയ സന്തോഷം. പത്രക്കാരനായാല്‍ ഇങ്ങനെയുള്ള ഗുണങ്ങള്‍ ഒക്കെ ഉണ്ടല്ലേ? നാളുകള്‍ കഴിഞ്ഞു. വെള്ളമടി പത്രസമ്മേളനങ്ങളും ഗിഫ്റ്റുകളുമൊക്കെയായി ഞാന്‍ രസിച്ച് കഴിഞ്ഞുകൂടുന്ന കാലം. ഒരു ദിവസം അഗസ്റ്റിന്‍ സാര്‍ വിളിച്ചു. ഉച്ച കഴിഞ്ഞ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. അത് റിപ്പോര്‍ട്ട് ചെയ്യണം. ചെയ്യാം എന്ന് പറഞ്ഞു. ഒന്ന്! രണ്ട് മന്ത്രിമാരുടെ പത്രസമ്മേളനം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് വലിയ പരിഭ്രമം ഒന്നും തോന്നിയില്ല.
ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആര്‍ജ്ജവം ഒന്നും അന്നില്ല. ജേര്‍ണലിസത്തിന്റെ സൈഡില്‍ക്കൂടി സുഖിച്ച് നടക്കുകയായിരുന്നല്ലോ അന്ന്. പത്രസമ്മേളനത്തിന് പോയി. പുറകില്‍ ഒരിടത്ത് ഇരുന്നു. പ്രസ് ക്ലബ്ബ് ഹാളില്‍ നിറയെ പത്രക്കാരുണ്ട്. വൈകാതെ മന്ത്രിയും ഉദ്യോഗസ്ഥരും എത്തി. മന്ത്രി ഡയസ്സില്‍ ഇരുന്നു. നിറഞ്ഞ ചിരി.അറിയുന്ന പത്രക്കാരോട് കുശലാന്വേഷണം…നിറയെ സംസാരം. പിണറായിയെ എനിക്കിഷ്ടപ്പെട്ടു. ജാടയില്ലാത്ത മന്ത്രി. കുശലാന്വേഷണം കഴിഞ്ഞ് കൂടെവന്ന ഉദ്യോഗസ്ഥനോടായി പിണറായി….’ ആ കൊണ്ടുവന്ന സാധനം ഇവര്‍ക്ക് കൊടുക്ക്’. ഉദ്യോഗസ്ഥന്‍ ഉടനെ പിറകിലേക്കോടി. കുറേ ഉദ്യോഗസ്ഥര്‍ വലിയ കെട്ടുകളുമായി പത്രക്കാര്‍ക്ക് അരികിലേക്ക്. ഓരോരുത്തര്‍ക്കും ഒരു കെട്ട് വീതം നല്‍കി.എനിക്കും കിട്ടി ഒരെണ്ണം. പത്രസമ്മേളനം തുടങ്ങി. പിണറായി കാര്യങ്ങള്‍ പറഞ്ഞു. അത് കേട്ടെഴുതുമ്പോഴും മനസ്സില്‍ ആകാംക്ഷ ആയിരുന്നു.എന്തായിരിക്കും പിണറായി കെട്ടില്‍ തന്നത്? ഒടുവില്‍ പത്രസമ്മേളനം കഴിഞ്ഞു. പത്രക്കാരോട് വീണ്ടും കുശലം പറഞ്ഞ് പിണറായി മടങ്ങി. ഞാന്‍ പ്രസ് ക്ലബ്ബ് ഹാളിനു പുറത്തിറങ്ങി. ഒരു മൂലയ്ക്ക് മാറി നിന്ന്! കെട്ട് പൊട്ടിച്ചു. നല്ല ഭംഗിയുള്ള, വില കൂടിയ ഒരു കമ്പിളിപ്പുതപ്പ്. എനിക്ക് ഭയങ്കര സന്തോഷം. ഞാന്‍ ഓഫീസില്‍ പോയി എല്ലാവരോടും പറഞ്ഞു. വാര്‍ത്ത എഴുതിക്കൊടുത്തു. വാരാന്ത്യത്തിനായി കാത്തിരുന്നു. ആഴ്ച്ച അവസാനം വീട്ടിലെത്തി. കമ്പിളിപ്പുതപ്പ് കാണിച്ചു. അമ്മൂമ്മയെ വിളിച്ചു. കമ്പിളിപ്പുതപ്പ് അമ്മൂമ്മയ്ക്ക് കൊടുത്തു. ‘വൈദ്യുതി മന്ത്രി പിണറായി വിജയന്‍ തന്നതാണ് അമ്മൂമ്മേ. ഇന്നാ, അമ്മൂമ്മ എടുത്തോ. ‘ ഞാന്‍ പുതപ്പ് അമ്മൂമ്മയ്ക്ക് നല്‍കി. അമ്മൂമ്മയ്ക്ക് ഭയങ്കര സന്തോഷമായി. ഒരു മന്ത്രി നല്‍കിയ പുതപ്പല്ലേ. പിന്നെ കുറച്ചുനാള്‍ മുന്‍പ് മരിക്കുന്നത് വരെ അമ്മൂമ്മ ഈ പുതപ്പ് ഉപയോഗിച്ചിരുന്നു.
പത്രക്കാര്‍ ഗിഫ്റ്റ് വാങ്ങുന്നത് ശരിയാണോ, ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ശരിയോ തുടങ്ങിയ താത്വിക, സൈധാന്തിക തലങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ബോധം വെച്ചപ്പോള്‍ ഗിഫ്റ്റ് വാങ്ങുന്ന പരിപാടി ഞാന്‍ നിര്‍ത്തി. പക്ഷെ രാപ്പത്രസമ്മേളനങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ മുടങ്ങാതെ വെള്ളമടിക്കുമായിരുന്നു.