Mon. Nov 23rd, 2026

ഇത് കുത്തിപ്പൊക്കൊന്നുമല്ല ….പ്രവേശനോത്സവ സ്‌പെഷ്യൽ

എറണാകുളത്തുനിന്ന് വിവാഹിതയായ ടീച്ചറെയും കൊണ്ട് ബംഗ്ലൂർക്ക് മുങ്ങിയ വൈദികനെ കൈയോടെ പൊക്കി. എറണാകുളത്തിനു സമീപം പെരുമ്പിള്ളിയിലെ അസീസി വിദ്യാനികേതൻ സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ അഡ്മിനിസ്ട്രേറ്റർ ഫാ. ആന്‍റണി പോൾ കീരാമ്പിള്ളിയാണ് പ്രസ്തുത കഥയിലെ മുങ്ങൽ വിദഗ്ദ്ധൻ.

വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണിയാണ് അഡ്മിനിസ്ട്രറ്ററായ ഫാ. ആന്‍റണി പോൾ കീരാമ്പിള്ളി.പെരുമ്പള്ളി സ്കൂളിനെ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ചുയർത്തിയതും കീരാമ്പില്ളി അച്ചനാണ്. എന്നാൽ അഛനു കഴിഞ്ഞ ചില വർഷങ്ങളായി സ്കൂളിലെ തന്നെ ടീച്ചർ മാരോട് അല്ലറ ചില്ലറ പ്രണയമൊക്കെയുള്ളതായി ജനസംസാരം ഉണ്ടായിരുന്നെങ്കിലും കുഞ്ഞാടിനെയുംകൊണ്ട് ആ മുട്ടനാട് ഒളിച്ചോടിക്കളയും എന്ന് സഭയും കരുതിയില്ല.

എളങ്കുന്നത്തു തയ്യൽ കട നടത്തുന്ന വ്യക്തിയുടെ മൂത്തമകളാണ് അച്ചന്റെ പുതിയ പ്രണയ കഥയിലെ നായികയയാ ടീച്ചർ. അഛനും ടീച്ചറും തമ്മിലുള്ള അടുപ്പം സ്കൂളിലും അടക്കി സംസാരമുണ്ടായിരുന്നു. 35 വയസുള്ള ടീച്ചറിന്‍റെ ഭർത്താവിനു ഡെൽഹിയിലാണ് ജോലി. മൂന്നോ നാലോ മാസത്തിൽ ഒരിക്കൽ മാത്രമേ ഇയാൾ നാട്ടിൽ വരാറുള്ളു. ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട് ഇവർക്ക്. ആറ് വർഷം മുൻപാണ് ടീച്ചർ സ്കൂളിൽ ജോലിക്കെത്തുന്നത്. പിന്നീട് അച്ചനുമായി ടീച്ചറും പ്രണയത്തിലായി. അവധി ദിവസങ്ങളിൽ പോലും അച്ചനും ടീച്ചറും സ്കൂളിൽ സംഗമിക്കാറുണ്ടായിരുന്നുവത്രേ.

ഭർത്താവിന്‍റെ വഴി വിട്ട നടപ്പിൽ മനംനൊന്ത ടീച്ചറിനു അച്ചനോട് വലിയ സ്നേഹമായിരുന്നു. ഇക്കാര്യം വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ കഥമാറിയത് കഴിഞ്ഞ മാസമാണ്. മാർച്ച് 28നു സ്കൂളിലേക്ക് പോയ ടീച്ചർ തിരികെയെത്തിയില്ല. അന്വേഷിച്ചപ്പോൾ അച്ച നെയും കാണാനില്ല. രാത്രി വൈകിയെത്തിയ ഫോൺകോളിൽ രണ്ടാളും ബാംഗ്ലൂരിലുണ്ടെന്നു ബോധ്യമായി. ഇതോടെ പരാതിയുമായി ടീച്ചറുടെ വീട്ടുകാർ പോലീസ് സ്റ്റേഷനിലുമെത്തി.

സംഭവം വിവാദമായതോടെ എങ്ങനെയും കേസ് ഒതുക്കി തീർക്കാനായി സഭയുടെ പുറപ്പാട്. ഇതിനായി ബിഷപ്പ് തന്നെ നേരിട്ട് രംഗത്തിറങ്ങിയത്രേ. എന്തായാലും ബംഗ്ലൂരിലെ സഭയുടമായി ബന്ധപ്പെട്ട് വൈദികനെയും ടീച്ചറെയും സഭ കൈയോടെ പൊക്കി. 30നു തന്നെ ഇരുവരെയും നാട്ടിലെത്തിച്ചു. സംഭവം ഡെൽഹിയിലുള്ള ഭർത്താവറിയാതിരിക്കാൻ പെൺകുട്ടിയെ കോതമംഗലത്തെ കോൺവെന്‍റിലേക്ക് മാറ്റിയിരിക്കുകയാണ്. അഛൻ പതിവ് പോലെ സ്‌കൂൾ തുറന്നപ്പോൾ സ്കൂളിൽ എത്തി .അതാണ് ഈ ഹല്ലെലൂയാ സൂത്രം ….!