Sat. Nov 21st, 2026

കേരളത്തിലെ ആദ്യ കാല വനിതാ മാധ്യമ പ്രവർത്തകരിൽ ഒരാളായ ലീലാ മേനോൻ (86) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതയായ ലീലാ മേനോൻ ഞായറാഴ്ച രാത്രി കൊച്ചിയിലാണ് അന്തരിച്ചത്. ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു അടക്കം നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ലീലാ മേനോൻ ജന്മഭൂമി ചീഫ് എഡിറ്ററായിരുന്നു.

എറണാകുളം വെങ്ങോലയിൽ ജനിച്ച ലീലാ മേനോന്റെ നിലയ്ക്കാത്ത സിംഫണിയെന്ന ആത്മകഥ ഏറെ ശ്രദ്ധേയമാണ്. ഹൃദയ പൂർവം എന്ന പേരിൽ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

വെങ്ങോല പ്രൈമറി സ്കൂൾ പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ നൈസാം കോളേജ് ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാധ്യമപ്രവർ ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്പ് തപാൽ വകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. 1978ൽ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമപ്രവർത്തനത്തിലേക്ക് എത്തുന്നത്.

ന്യൂഡൽഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2000ൽ പ്രിൻസിപ്പൽ കറസ്പോണ്ടന്റായിരിക്കെ ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് വിരമിച്ചു. ഔട്ട്ലുക്ക്, ദ ഹിന്ദു, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.