Wed. Apr 17th, 2024

നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.

ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് ഇ​പ്പോൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ളത്. വൈറ​സ് ബാ​ധി​ച്ച​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യെ​ന്ന് സം​ശ​യ​മു​ള്ള​വ​രെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്നത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വരിൽ ആ​വ​ശ്യ​മു​ള്ള​വർ​ക്ക് അ​രി ഉൾ​പ്പെ​ടെ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളിൽ എ​ത്തി​ച്ചു​നൽ​കാൻ കോ​ഴി​ക്കോട്, മ​ല​പ്പു​റം ക​ള​ക്​ടർ​മാർ​ക്ക് മു​ഖ്യ​മന്ത്രി നിർ​ദേ​ശം ന​ൽകി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സവും ല​ഭിക്കു​ന്ന വി​വ​ര​ങ്ങളും രോ​ഗ​പ്ര​തി​രോ​ധ​ പ്ര​വർ​ത്ത​ന​ത്തിൻെ​റ വി​വ​ര​ങ്ങളും ഐ.ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ക്രോ​ഡീ​ക​രി​ക്കാ​നാ​വ​ശ്യമാ​യ പിന്തു​ണ കോ​ഴി​ക്കോ​ട് ക​ള​ക്​ടർ​മാർ​ക്ക് ഐ.ടി വ​കു​പ്പ് ല​ഭ്യ​മാ​ക്കും.

അതേസമയം നിപ്പാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളയാളെ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പെരിന്തല്‍മണ്ണ മേഖലയില്‍നിന്നുള്ള 55 കാരനെയാണ് കോഴിക്കോട്ടേക്കു കൊണ്ടുപോയത്. നിപ്പ ബാധിച്ച് മരിച്ച വേലായുധന്‍ ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ആ സമയത്ത് ഇയാള്‍ ചികിത്സയിലുണ്ടായിരുന്നു.

രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി അ​ടു​ത്ത് സ​മ്പർ​ക്കം പു​ലർ​ത്തി​യ​തിനാൽ ആ​രോ​ഗ്യവകുപ്പിന്റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വർ​ക്കൊ​ഴി​കെ യാ​ത്ര ചെ​യ്യു​ന്ന​തിനോ ജോ​ലി​ക്കു​പോ​കു​ന്ന​തിനോ ഭ​യ​പ്പെടേ​ണ്ട സാ​ഹ​ചര്യം കോ​ഴി​ക്കോട്, മ​ല​പ്പു​റം ജില്ല​കളിൽ ഇ​ല്ലെ​ന്ന് യോ​ഗം വി​ല​യി​രുത്തി. രോ​ഗ​മു​ള്ള​വ​രു​മാ​യി അടു​ത്ത സ​മ്പർ​ക്കം പു​ലർ​ത്തു​ന്ന​വർ​ക്ക് മാ​ത്ര​മേ രോ​ഗം പി​ടി​പെടാൻ സാ​ധ്യ​ത​യു​ള്ളൂ. യോ​ഗ​ത്തി​നി​ട​യ്​ക്ക് വീ​ഡിയോ കോൺ​ഫ​റൻ​സി​ലൂ​ടെ കോ​ഴി​ക്കോട്, മ​ല​പ്പു​റം ക​ള​ക്​ടർ​മാ​രു​മാ​യി മു​ഖ്യ​മന്ത്രി സം​സാ​രിച്ചു. കോ​ഴി​ക്കോ​ട്ട് ​മന്ത്രി കെ.കെ. ശൈ​ല​ജയും ആ​രോ​ഗ്യ ​ഡ​യ​റ​ക്​ടർ ഡോ. ആർ.എൽ. സ​രി​ത​, ആ​രോ​ഗ്യ​വ​കു​പ്പ് അഡീ. ചീ​ഫ് സെ​ക്രട്ട​റി രാ​ജീ​വ് സ​ദാ​നന്ദൻ, ഡി.ജി.പി ലോ​ക്നാ​ഥ് ബെ​ഹ്റ, അഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​മാരാ​യ സു​ബ്ര​താ ബി​ശ്വാസ്, ടോം ജോസ്, പ്രിൻ​സി​പ്പൽ സെ​ക്രട്ട​റി ഡോ. ഉ​ഷാ ടൈ​റ്റ​സ്, മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്രട്ട​റി എം. ശി​വ​ശങ്കർ തു​ട​ങ്ങിയ​വർ സം​ബ​ന്ധിച്ചു