Wed. Apr 24th, 2024

തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശികളായ ജിനോമോൻ, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്.

ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.