Sun. Nov 22nd, 2026

ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുണ്ട പമ്പിൽ വച്ച് ഒരാളെ പെട്രൊളൊഴിച്ച് കത്തിച്ചു. പെട്രോളടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടൻ ദിലീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് എന്നയാൾക്ക് പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പമ്പിലേക്കു തീ പടരാതെ തീയണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി. ബൈക്ക് കത്തിനശിച്ചു.

കൊടകരയ്ക്ക് അടുത്ത് കോടാലി ശ്രീദുർഗ പെട്രോൾ പന്പിലാണ് സംഭവം. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താൻ സമയമെടുത്തപ്പോൾ പിന്നിൽ ക്യൂ നിന്നിരുന്ന വിനോദുമായി തർക്കമുണ്ടായി. ഇതിനിടെ വിനോദ് കുപ്പിയിൽ പെട്രോൾ വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിച്ച് ലെെറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.