Sun. Nov 22nd, 2026

അടൂരില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആ കുട്ടിയുടെ അനുജനെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനം നടത്തുകയും ചെയ്ത കേസിൽ ബന്ധുവായ 19കാരന്‍ അറസ്റ്റിൽ. പന്നിവിഴ ആനന്ദപ്പള്ളി സ്രാമ്പിക്കൽ വീട്ടിൽ സ്‌​റ്റെജിൻ ബാബു വിനെയാണ്അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ സഹോദരങ്ങളുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ മകനാണ് സ്‌​റ്റെജിൻ. അടൂർ പന്നിവിഴയിലാണ് കുട്ടികളുടെ മാതാവിന്റെ വീട്. ഇതിനു സമീപം വാടകവീട്ടിൽ താമസിക്കുമ്പോഴാണ് 2016 ഒക്ടോബറിലും അതിനു മുമ്പ് ഈസ്റ്റർ സമയത്തും പീഡനം നടക്കുന്നത്. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. പെൺകുട്ടിയും കുടുംബവും ഇപ്പോൾ കോഴിക്കോട്ടാണ് താമസിക്കുന്നത്. പിതാവ് വിദേശത്താണ്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്‌​സ് വിദ്യാർത്ഥിയായ സ്റ്റെജിന്‍ പഠനസ്ഥലത്തുനിന്ന് മുങ്ങിയെങ്കിലും ട്രെയിനില്‍ വെച്ച് പിടികൂടുകയായിരുന്നു.