Sat. Nov 21st, 2026

കഞ്ചാവ്, മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട കേന്ദ്രമായി കേരളം മാറുന്നു. കഴിഞ്ഞ 22 മാസത്തിനിടെ 2,564 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇതിന് 6.41 കോടി രൂപ വിലവരും.മറ്റു മയക്കുമരുന്നുകൾ വേറെയും.ഇത് എക്സ്സൈസ് ഡിപ്പാർട്ട് മെൻറ് രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമാണ്. പോലീസ് ഡിപ്പാർട്ട്മെൻറ് പിടിച്ചകണക്ക് വേറെയും.

കേരളത്തിൽ ഒരു കിലോ കഞ്ചാവിന് മൊത്തവില 25,000 രൂപ. ചെറുപൊതികളാക്കി വിൽക്കുമ്പോൾ വില വീണ്ടും കൂടും. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. ഈ കാലയളവിൽ 1,82,829 കേസുകളിലായി 47,794 പേരെ അറസ്റ്റ് ചെയ്തു.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് കഞ്ചാവ് കൂടുതലും ഒഴുകുന്നത്. കൊച്ചിയാകട്ടെ ന്യൂജെൻ മയക്കുമരുന്നുകളുടെ കേന്ദ്രമാണ്. വൻലാഭം കിട്ടുമെന്നതിനാൽ എന്ത് റിസ്ക് എടുത്തും കടത്താൻ മാഫിയ സംഘങ്ങളുണ്ട്.

2016 ജൂൺ മുതൽ 2018 മാർച്ച് വരെയുള്ള എക്സൈസ് വകുപ്പിന്റെ കണക്കിൽ പാലക്കാട്ട് നിന്ന് പിടികൂടിയത് 504 കിലോ കഞ്ചാവ്. ഇടുക്കി- 287 കിലോ, തിരുവനന്തപുരം- 265, എറണാകുളം- 158, കൊല്ലം- 149. ചെക്ക്പോസ്റ്റുകൾക്ക് സമീപമുള്ള ഉൗടുവഴികളാണ് കടത്തിന്റെ മുഖ്യ മാർഗ്ഗം. ആ വഴികളിൽ കാര്യമായ പരിശോധന നടക്കാറില്ല. ലഹരി വസ്തുക്കൾ പാക്കറ്റുകളിലാക്കി ബസുകളിലും ട്രെയിനുകളിലൂടെയും കടത്തുന്നുണ്ട്. കാറുകളിൽ കടത്തുമ്പോൾ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും കടത്ത് സംഘം ഒപ്പം കൂട്ടാറുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികളെ ഉൾപ്പെടെ കാരിയർമാരാക്കിയും കടത്തുന്നു. മയക്കുമരുന്ന് കടത്തി തലസ്ഥാനത്തും കൊച്ചിയിലുമൊക്കെ ലഹരി പാർട്ടികൾ നടത്തുന്ന സംഘങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ഉൾപ്പെടെ ചില പ്രത്യേക സ്ഥലങ്ങളിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണ്.

ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവിന്റെ ഒഴുക്ക്. ഇതരം സംസ്ഥാന തൊഴിലാളികളിലൂടെയാണ് ഇവ മുഖ്യമായും എത്തുന്നത്. ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന ശക്തമാക്കും. ഇക്കൊല്ലംതന്നെ പ്രധാന ചെക്ക്പോസ്റ്റുകളിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈകൊണ്ട് ഉപയോഗിക്കാവുന്ന മെറ്റൽ ഡിറ്റക്ടറുകൾ ലഭ്യമാക്കുമെന്ന്
എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്,പറഞ്ഞു.

22 മാസത്തിനിടെ പിടികൂടിയത്

(കിലോഗ്രാമിൽ)

കഞ്ചാവ് ….. 2,564

ഹാഷിഷ് ഓയിൽ …. 51

കറുപ്പ് …. 4

പുകയില ഉത്പന്നം.. 5,47,828 ( 41,076 പാക്കറ്റ്)

മറ്റു മയക്കുമരുന്നുകൾ

(ഗ്രാമിൽ)
ബ്രൗൺ ഷുഗർ …. 442
മോർഫിൻ ….. 50
മാജിക് മഷ്‌റൂം …. 83

ഹെറോയിൻ … 462

കൊക്കയിൻ … 11

എൽ.എസ്.ഡി … 484
ചരസ് … 273
ഹാഷിഷ് സ്റ്റിക്ക് … 6

മദ്യക്കണക്ക് (ലിറ്ററിൽ)

വ്യാജ മദ്യം …. 19,811
സ്പിരിറ്റ് …. 9,111
ചാരായം … 8,649
ഇന്ത്യൻ നിർമിത
വിദേശ മദ്യം … 68,990
വ്യാജ കള്ള് …. 23,181
ലഹരി അരിഷ്ടം … 25,703
ബിയർ …. 9,987

നടത്തിയ റെയ്ഡുകൾ ….. 2,69,356
രജിസ്റ്റർ ചെയ്ത കേസുകൾ .. 1,82,829
തൊണ്ടിപ്പണം …. 40,86,316 രൂപ
പിടിച്ചെടുത്ത വാഹനങ്ങൾ .. 3,446

(ഇത് എക്സ്സൈസ് ഡിപ്പാർട്ട് മെൻറ് രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമാണ്. പോലീസ് ഡിപ്പാർട്ട്മെൻറ് പിടിച്ചകണക്ക്ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.