Mon. Nov 23rd, 2026

ലോ അക്കാദമിക്ക് സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ അധികമുള്ളത് തിരിച്ചുപിടിക്കണമെന്ന റവന്യു മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളി.റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ,നിയമ വകുപ്പ് അധികൃതർ എന്നിവർ കണ്ടശേഷമാണ് ശുപാർശ മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയത്.

സ്ഥലം ഏറ്റെടുക്കാമെന്നോ, ഏറ്റെടുക്കേണ്ടെന്നോ പറയാതെ വിചിത്രമായ നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ നൽകിയിട്ടുള്ള ഭൂമിയിൽ പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കാത്ത എത്ര ഭൂമിയുണ്ടെന്നും പതിച്ചു നൽകിയതിന് പുറമേ കൂടുതൽ ഭൂമിയുണ്ടോ എന്നും വിശദാംശങ്ങൾ സഹിതം പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

സ്വകാര്യ സ്വാശ്രയ കോളേജിനായി സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുള്ളത് കേരളത്തിൽ ലോ അക്കാദമിക്ക് മാത്രമാണ്.എയ്‌ഡഡ്‌ സ്ഥാപനങ്ങൾക്ക് സർക്കാർ ഭൂമി നൽകിയ ഒട്ടേറെ സംഭവങ്ങൾ ഉണ്ട്.എന്നാൽ സ്വാശ്രയ സ്ഥാപനമായ ലോ അക്കാദമിയെ ആ സംഭവങ്ങളുമായി കൂട്ടികുഴച്ചു ജനങ്ങളെ കൺഫ്യൂഷൻ ആക്കാനുള്ള ഇത്തരത്തിലുള്ള തന്ത്രങ്ങൾ ഭരണ വിലാസം സംഘടനകൾ ലോ അക്കാദമി സമരം തുടങ്ങിയപ്പോൾ മുതൽ പ്രയോഗിക്കുന്നതാണ്.അത് തന്നെയാണ് ഇപ്പോൾ മുഖ്യമന്ത്രിയും എടുത്തു പ്രയോഗിച്ചിരിക്കുന്നത്.ഈ വിശദാംശങ്ങൾ ശേഖരിച്ച ശേഷം മതി ലോ അക്കാദമിയുടെ അധിക ഭൂമി തിരിച്ചു പിടിക്കുന്നത് എന്ന നിർദ്ദേശം നടപടികൾ അവസാനിപ്പിക്കാനുള്ള പരോക്ഷ നിർദ്ദേശമാണ്.

റവന്യു മന്ത്രി ഫയൽ സമർപ്പിച്ച് ഏഴുമാസം മുഖ്യമന്ത്രി വിചിത്ര നിർദ്ദേശങ്ങളോടെ ഫയൽ മടക്കിയത്.തിരുവനന്തപുരം ഡി സി സി സെക്രട്ടറി എ ജെ. ആനന്ദ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.