പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേരളത്തിലും പക്ഷെ ഇവിടെ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നുമാത്രം. മുന്‍ കെടിഡിഎഫ്‌സി എംഡി രാജശ്രീ അജിത്തും ഭര്‍ത്താവും അജിത്തും ചേര്‍ന്ന് ലോണെടുത്തത് 76.5 ലക്ഷം രൂപ. രണ്ടു ലോണുകളായാണ് ഇത്രയും രൂപയെടുത്തത്. രാജശ്രീ അജിത്തും അജിത്തും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് കേസ്. സ്വന്തം പേരിലും ഭര്‍ത്താവിന്റെ പേരിലും വന്‍ തുകയുടെ ലോണെടുത്ത് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് വന്‍ നഷ്ടം വരുത്തിയെന്നാണ് കേസ്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്നും 75 ലക്ഷം രൂപയുടെ വായ്പയെടുത്ത വിവരം മറച്ചു വച്ച് അവിടെ പണയപ്പെടുത്തിയിരുന്ന അതേ വസ്തു തന്നെ ഉപയോഗിച്ച് കോര്‍പ്പറേഷനില്‍ നിന്ന് 46 ലക്ഷം രൂപ ലോണ്‍ സംഘടിപ്പിച്ചു. എംഡി തന്നെ ചട്ടവിരുദ്ധമായി ഭര്‍ത്താവിന്റെ ലോണ്‍ പാസാക്കി നല്‍കുകയും ചെയ്തു.
പിന്നീട് എംഡി സ്വന്തം പേരില്‍ 30 ലക്ഷം രൂപയ്ക്കു മുകളില്‍ ലോണെടുക്കുകയും എംഡിക്കും ഭര്‍ത്താവിനും ഉയര്‍ന്ന വരുമാനം കാണിച്ച് ലോണ്‍ തിരിച്ചടവ് ബുദ്ധിമുട്ടില്ലെന്ന് കോര്‍പ്പറേഷനെ ധരിപ്പിക്കുകയും ചെയ്തു. തിരിച്ചടവിന്റെ പലിശ ഇനത്തില്‍ അനര്‍ഹമായ ഇളവ് നേടി കോര്‍പ്പറേഷനെ കബളിപ്പിക്കുകയും ചെയ്തതായി വിജിലന്‍സ് കണ്ടെത്തി. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
രാജശ്രീ അജിത്തിനും ഭര്‍ത്താവിനും പുറമെ ഫിനാന്‍സ് മുന്‍ ചീഫ് മാനേജര്‍ നിര്‍മ്മല ദേവി, അഡ്മിനിസ്‌ട്രേഷന്‍ മുന്‍ ചീഫ് മാനേജര്‍ ശ്രീകുമാരന്‍ നായര്‍, എംഡിയുടെ പിഎ അജിതകുമാരി, മുന്‍ സീനിയര്‍ അസിസ്റ്റന്റ് ശാലിനി ദേവി, മുന്‍ കമ്പനി സെക്രട്ടറി ഹരികൃഷ്ണന്‍, അഭിഭാഷകനായ വഴുതക്കാട് പി. നരേന്ദ്രന്‍ നായര്‍ എന്നിവരാണ് പ്രതികള്‍.