പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് പ്രതിയുടെ വാടക വീട്ടില്‍; മുമ്പും പെണ്‍കുട്ടി അമ്മയുടെ അറിവോടെ പീഡനത്തിനിരയായി;അമ്മയുടെ മൊഴിയെടുക്കുന്നു; പത്തുവയസുകാരിയെ റെസ്‌ക്യൂഹോമിലേക്ക് മാറ്റി;പ്രതിയായ വ്യവസായിയെ ഇന്നു കോടതിയില്‍ ഹാജരാക്കും;ചങ്ങരംകുളം എസ് ഐ യ്ക്ക് സസ്‌പെൻഷൻ
എടപ്പാളിലെ മൾട്ടിപ്ലെക്സ് തിയേറ്ററിൽ പീഡനത്തിന് ഇരയായ ബാലികയെ പ്രതി പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60) മുന്പും പീഡിപ്പിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ഇതേക്കുറിച്ച് പരാതികൾ ഉയർന്നെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മൊയ്തീൻ കുട്ടി എല്ലാം ഒതുക്കുകയായിരുന്നു. അമ്മയുടെ പിന്തുണയോടെ ബാലികയെ രണ്ടര മണിക്കൂറോളം ലൈംഗികമായി പീഡിപ്പിച്ചതിന്റെ കാമറാ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കുട്ടിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി മൊയ്തീൻകുട്ടി പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. അതേസമയം, ബാലികയുടെ അമ്മയായ തൃത്താല സ്വദേശിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. തൃത്താലയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇതേസമയം, ബാലികയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.പീഡനം നടന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിനു മുമ്പും മാതാവിന്റെ അറിവോടെ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയിരിക്കാമെന്നാണ് സൂചന. ഇതേക്കുറിച്ച് കുട്ടിയോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടിട്ടുണ്ട്. മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. അടുത്ത ദിവസം തന്നെ കുട്ടിയെ താൻ കാണുമെന്നും പറഞ്ഞു. പോക്സോ കേസായതിനാൽ വനിതാ കമ്മിഷന് ഇതിൽ നേരിട്ട് ഇടപെടാനാകില്ലെന്നും ജോസഫൈൻ അറിയിച്ചു. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയേറ്റർ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ, അദ്ദേഹത്തെ അഭിനന്ദിച്ചു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും മാതാവിനേയും വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ഇനി നടപടിയെടുക്കേണ്ടത് പോലീസാണെന്നും പെണ്‍കുട്ടിയുമടയും മാതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍വ്യക്തമാക്കി. റെസ്‌ക്യൂഹോമിലേക്ക് മാറ്റിയ പത്തുവയസുകാരിയെ വനിതാ കമ്മീഷന്‍ ഇന്നു സന്ദര്‍ശിക്കും
കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ ഇന്ന് പൊന്നാനികോടതിയില്‍ ഹാജരാക്കും. തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന്‍കുട്ടിയെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് തയാറായില്ല.
ഏപ്രിൽ 18നാണ് ക്രൂരത അരങ്ങേറിയത്. ഏകദേശം നാൽപ്പത് വയസുള്ള സ്ത്രീ, പത്ത് വയസ് തോന്നിക്കുന്ന കുട്ടിയുമായി പ്രതിയുടെ കെ.എൽ. 46 ജി 240 നമ്പർ ബെൻസ് കാറിലാണ് തിയേറ്ററിലെത്തിയത്. ഫസ്റ്റ് ഷോയ്ക്ക് മുൻനിരയിൽ ബാലികയ്ക്കും അമ്മയ്ക്കും നടുവിലിരുന്ന പ്രതി കുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്ന കുട്ടി പലപ്പോഴും പ്രതിയുടെ കൈ തട്ടിമാറ്റുന്നുണ്ട്.
ഇതിനിടയിൽ അമ്മയെയും പ്രതി ലൈംഗികമായി ഉപയോഗിച്ചു. അമ്മയുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുന്ന പ്രതി കൂടുതൽ സമയവും കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് മനസിലായിട്ടും സ്ത്രീ പ്രതികരിക്കുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈസമയം തിയേറ്ററിൽ ആളുകൾ കുറവായിരുന്നു. തിയേറ്ററിലെ നൈറ്റ് വിഷൻ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം തിയേറ്റർ ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മലപ്പുറം ചൈൽഡ്ലൈനിൽ അറിയിച്ചു. ഏപ്രിൽ 26ന് ദൃശ്യങ്ങൾ സഹിതം ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് സംഭവം വിവാദമായതോടെ ഇന്നലെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. കാറിന്റെ നമ്പർ ഉപയോഗിച്ചാണ് പ്രതിയുടെ വിലാസം കണ്ടെത്തിയത്.
തിയേറ്ററിൽ വെച്ച് യാദൃശ്ചികമായി സ്ത്രീയെയും കുട്ടിയെയും കണ്ടുമുട്ടിയെന്നാണ് പ്രതിയുടെ മൊഴിയെന്ന് എസ്.ഐ ജെ.ജെ ബേബി പറഞ്ഞു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കാറിൽ ഇവർ ഒരുമിച്ച് തിയേറ്ററിലെത്തുന്നതും പരിചയക്കാരെ പോലെ പെരുമാറുന്നതും കാണാമെന്ന് ചൈൽഡ് ലൈൻ അധികൃതർ പറയുന്നു.
എടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ചാനൽ പുറത്തുവിട്ടത്. ഇതിനുപിന്നാലെ പ്രതി പിടിയിലായി. ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്‌ഐ ബേബിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. തിയറ്ററില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെഅമ്മയാണെന്നും പിന്നീട് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള അമ്മയ്ക്കു മനസിലായിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.