ടി.മുരളി
BJP ഒരു സവർണ ഹിന്ദു രാഷ്ട്രീയ പാർട്ടിയാണ്. നിലവിൽ CPM അണികളുടെ ഘടന പ്രകാരം അത് ഒരു അസവർണ ഹിന്ദു പാർട്ടിയുമാണ്. ഈ രണ്ടു ജന പക്ഷങ്ങൾ തമ്മിലുള്ള വംശഹത്യാപരമായ സംഘർഷത്തിന് കേരളത്തിൽ കുറഞ്ഞത് 1200 വർഷക്കാലത്തെ പഴക്കമുണ്ട്.
പണ്ടുകാലത്ത് ബൗദ്ധരെ പരസ്പ്പരം കൊന്നൊടുക്കാനായി അവരെ ശൈവ വൈഷ്ണവ വിഭാഗങ്ങളായി ചേരിതിരിവ് സൃഷ്ടിക്കുന്ന തന്ത്രം ഉപയോഗിച്ചിരുന്നു. (ബുദ്ധ ധർമ്മ വിശ്വാസികളെത്തന്നെയാണ് ശിവാരാധകരായും വിഷ്ണു ആരാധകരായും ബ്രാഹ്മണ പൗരോഹിത്യം ഭക്തി മാനദണ്ഡമായി രണ്ടായി വിഭജിച്ചിരുന്നത്. വിസ്മൃത ബുദ്ധ-ജൈന മതങ്ങളല്ലാതെ ഹിന്ദു മതമെന്നൊരു മതം വൈദേശികാധിപത്യത്തിനു മുമ്പ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്നില്ല.)
എന്നാൽ, ഈ രണ്ടു പക്ഷങ്ങളിലും ശുദ്ധമായ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ഉടമകൾ വളരെ ചെറിയ ന്യൂനപക്ഷമായതിനാൽ പരസ്പര സംഘർഷത്തിലൂടെ വിസ്മൃത ബൗദ്ധ പാരംബര്യമുള്ള അസവർണരെ ഹരിച്ചു (നിർദ്ധരിച്ചു) കൊണ്ടിരിക്കുക എന്നത് നമ്മുടെ നൂറ്റാണ്ടുകൾ നീണ്ട ഒരു സാമൂഹ്യ ശീലമോ ആചാരമോ ആയി, “ചേകോ പുളപ്പ് ” അവസാനിപ്പിക്കാൻ ഉള്ള വംശീയ ഉന്മൂലനവാഞ്ചയായി ഇന്നും നിലനിൽക്കുന്നുണ്ട്.
വംശഹത്യാപരമായ ബ്രാഹ്മണ ലക്ഷ്യങ്ങളുള്ള ഈ സവർണ സാമൂഹ്യ ഹരണ പ്രക്രിയയെ പണ്ടുകാലത്ത് വിശേഷിപ്പിച്ചിരുന്നത് ”ചേകോ പുളപ്പ് തീർക്കുക ” എന്ന പ്രയോഗത്താലായിരുന്നു. മുസ്ലീം പക്ഷത്തെ ശക്തി നശിപ്പിക്കാനായി ‘ജോനക പുളപ്പ് ‘ അഥവ മാപ്പിള ശല്യം ഇല്ലാതാക്കുന്ന സവർണ തന്ത്രങ്ങളും കേരളത്തിൽ നിലവിലുണ്ടായിരുന്നു.
കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലെല്ലാം ഇത്തരം വംശീയ നിർദ്ദാരണ പ്രക്രിയ നൂറ്റാണ്ടുകൾക്കു മുമ്പ് പൂർത്തിയായെങ്കിലും ഉത്തര കേരളത്തിൽ ചേകോ പുളപ്പും ജോനക പുളപ്പും ശക്തി ക്ഷയിക്കാതെ ഇന്നും നിലനിൽക്കുന്നതിനാൽ നമുക്ക് മനുഷ്യ കുരുതികൾ കണ്ട് ഇപ്പോഴും അതിശയിക്കാനാകുന്നു എന്നു മാത്രം !

സംഘികൾ
ബ്രാഹ്മണ വംശീയ ദുരഭിമാന സംരക്ഷണത്തിനായി അടിമപ്പണി ചെയ്യുന്ന ചാവേറുകളാണ് സംഘികൾ.
അവരെ തിരിച്ചറിവു നൽകി ആർക്കും നന്മയിലേക്ക് നയിക്കാനാകില്ല. സംഘിയെ അബ്രാഹ്മണരായ ആർക്കും ചികിത്സിച്ചു മനുഷ്യരാക്കാനുമാകില്ല !
അഹിംസ ബോധമോ മനുഷ്യത്വമോ നീതിയോ നിയമമോ സംഘിക്ക് ബാധകമല്ല. സംഘി പൗരോഹിത്യ വംശീയ രാഷ്ട്രീയത്തിന്റെ പേ പിടിച്ച വേട്ടപ്പട്ടി മാത്രമാണ്.
സത്യത്തിൽ ‘സംഘി’ പഴയ കാലത്തെ ഒടിയന്റെ പുതിയ എഡിഷനാണ്. രണ്ടു തരം ഒടിയന്മാർ പണ്ടുണ്ടായിരുന്നു: വെള്ളൊടിയും, സാധാരണ ഒടിയനും. ആധുനിക കാലത്ത് വെള്ളൊടികൾക്കാണ് പ്രാധാന്യം. എങ്കിലും സാധാ ഒടിയന്മാരും കുറവല്ല.
ആധുനിക ഒടിയന്മാരായ സംഘിയുടെ കലി അടങ്ങണമെങ്കിൽ ബ്രാഹ്മണ മന്ത്രവാദികൾ ശൂദ്രത്വ സത്വം പേറുന്ന സംഘിയുടെ ചെവിയിൽ മനുഷ്യസ്വരൂപത്തിലേക്ക് തിരിച്ചു വരാനുള്ള മന്ത്രം ഉരുക്കൊഴിക്കുക തന്നെ വേണം.
ബ്രാഹ്മണ പൗരോഹിത്യ മന്ത്രവാദികളുടെ ദുരഭിമാനത്തെ ശാസത്ര – ചരിത്ര ജ്ഞാനം കൊണ്ട് പൂണൂലിൽ തൂക്കിയെടുത്ത് ചാണകത്തിൽ മുക്കി നഗരപ്രദിക്ഷണം നടത്താനുള്ള പൊതു ജന ആർജ്ജവം ഉണ്ടായാലേ സംഘിയുടെ ഹിംസാത്മകത പൗരോഹിത്യ തൊഴുത്തുകൾക്ക് സമീപമുള്ള ഇരുണ്ട മാളങ്ങളിലേക്ക് പിൻവാങ്ങുകയുള്ളു.
(സാമൂഹ്യ ചരിത്ര പഠനങ്ങൾ )