മാഹിയിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷനും എഴുത്തുകരാനുമായ അഡ്വ.എ ജയശങ്കർ രംഗത്ത്. കണ്ണൂർ വീണ്ടും കലുഷിതമായി, ഇത്തവണ ആർ.എസ്.എസുകാരാണ് അക്രമം തുടങ്ങി വച്ചതെന്ന് ജയശങ്കർ പറഞ്ഞു. ഇതിന് പകരമായി സഖാക്കൾ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിൻപടി നടക്കുമെന്നും നിയമപാലകർ കൈകെട്ടി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് ജയശങ്കർ പ്രതികരിച്ചത്.
‘രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചർച്ചകൾ ആരംഭിക്കും. സി.പി.എം ആർ.എസ്.എസിനെ കുറ്റപ്പെടുത്തും, അവർ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവിൽ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും’ ജയശങ്കർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ വീണ്ടും കലുഷിതമായി.
ഇത്തവണ ആർഎസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കൾ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിൻപടി നടക്കും. നിയമപാലകർ കൈകെട്ടി നില്ക്കും.
രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചർച്ചകൾ ആരംഭിക്കും. സിപിഎം ആർഎസ്എസിനെ കുറ്റപ്പെടുത്തും, അവർ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവിൽ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും.
സബ്കോ സന്മതി ദേ ഭഗവാൻ!