മോഡിയും അംബേദ്കറും ബ്രഹ്മണര്‍; ശ്രീകൃഷ്ണന്‍ ഒ.ബി.സിയും ശ്രീരാമന്‍ ക്ഷത്രിയനുമായിരുന്നു; എന്ന് ഗുജറാത്ത് സ്പീക്കര്‍. ഇനിയെന്ത് വേണം ?ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനു പിന്നാലെ വിവരക്കേടിന്റെ ഘോഷയാത്രയുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയും. ബി.ആര്‍ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രഹ്മണരായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ ഒ.ബി.സിയായിരുന്നുവെന്നും ശ്രീരാമന്‍ ക്ഷത്രിയനായിരുന്നുവെന്നും ത്രിവേദി ഒരു ചടങ്ങില്‍ പറഞ്ഞു.
മോഡിയുടേയും അംബേദ്കറുടെയും വിജ്ഞാനത്തിന്റെ സവിശേഷത അനുകൊണ്ട് അവര്‍ ബ്രഹ്ണരാണെന്ന് വ്യക്തമാണെന്നും ത്രിവേദി പറയുന്നു. ബ്രഹ്മണരാണ് ദൈവങ്ങളെ സൃഷ്ടിച്ചത്. ശ്രീരാമന്‍ ക്ഷത്രിയനായിരുന്നു. അദ്ദേഹത്തെ ഋഷിമാരാണ് ദൈവമാക്കിയത്. കാലികളെ മേയ്ച്ചു നടന്ന ശ്രീകൃഷ്ണന്‍ ഒബിസിയായിരുന്നു. ഈ ഒബിസിക്കാരനെ ആരാണ് ദൈവമാക്കിയത്. ബ്രഹ്മണനായ സന്ദീപനി ഋഷിയാണ് അദ്ദേഹത്തെ ദൈവമാക്കിയത്.
സമൂഹത്തിലെ വെണ്ണപ്പാളിയാണ് ബ്രഹ്മണര്‍. അറിവു നേടുന്നവരെല്ലാം ബ്രഹ്മണരാണ്. അംബേദ്കറുടെ കുലനാമം അനുസരിച്ച് അദ്ദേഹം ബ്രഹ്മണനാകാന് സാധ്യത. അദ്ദേഹത്തെ ബ്രഹ്മണനെന്ന് വിളിക്കാന്‍ തനിക്ക് മടിയില്ല. ആ ബ്രഹ്മണിന്‍ കുലനാമം അദ്ദേഹത്തിന് തന്റെ അധ്യാപകന്‍ നല്‍കിയതാണ്. മോഡിയും ബ്രഹ്മണനാണെന്ന് പറയാന്‍ തനിക്ക് മടിയില്ല. ദളിത് നവോഥാന നായകനായി അറിപ്പെടുന്ന അംബേദ്കറെയും താന്‍ പിന്നാക്കക്കാരനാണെന്നും ചായ വിറ്റ് ജീവിച്ചുവെന്ന് പറയുന്ന മോഡിയേയുമാണ് ത്രിവേദി ബ്രഹ്മണരാക്കിയത്.
അതേസമയം, ത്രിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എം.പി ഉദിത് രാജ് രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അപരിഹാര്യമായ നാണക്കേടാണ് വരുത്തി വച്ചിരിക്കുന്നത്. അത് അധിക്ഷേപാര്‍ഹവും അനഭിമതവുമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് പരിഹരിക്കാനാവാത്ത കോട്ടമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ലെന്നും ഉദിത് രാജ് പറഞ്ഞു.
വിവാദമായതോടെ ത്രിവേദി തന്നെ ന്യായീകരണവുമായി എത്തി. സ്വയം പ്രതിരോധത്തിന് ഭഗവത് ഗീതയെ ആണ് അദ്ദേഹം കൂട്ടുപിടിച്ചത്. ജാതി തീരുമാനിക്കുന്നത് ഒരുവന്റെ ജന്മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണ്. ഒരുവന്‍ ജീവിതത്തില്‍ ചെയ്യുന്ന ജോലിയാണ് അവന്‍ ബ്രഹ്മണനാണോ എന്ന് തീരുമാനിക്കുന്നത്. അറിവുള്ളവന്‍ ബ്രഹ്മണനാണെന്ന് ഗീതയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.