Tue. Nov 24th, 2026

യൂത്ത് കോണ്‍ഗ്രസ് നേതാവും ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ നിഖില്‍ പള്ളിപ്പുറം, കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വാട്‌സ് ഗ്രൂപ്പില്‍ നിന്നും നിഖിലിനെ നീക്കം ചെയ്യുകയും, സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സംഭവത്തില്‍ നിഖിലും ഭാര്യ മയൂഖയും പരാതിയുമായി രംഗത്തെത്തി.

തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നാണ് നിഖിലും ഭാര്യ മയൂഖയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. എന്നാല്‍ ഇത് വീട്ടുക്കാരുടെ സമ്മതമില്ലാതെ നടത്തിയ വിവാഹമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും അപകീര്‍ത്തികരമായ പോസ്റ്റിട്ട് ആക്ഷേപിക്കുവെന്നാണ് പരാതി.

പ്രാദേശിക നേതാക്കള്‍ക്കു സാമ്പത്തികമായി സഹായങ്ങള്‍ നല്‍കുന്നവരുടെ ബന്ധുവാണ് പെണ്‍കുട്ടി. ഇതാണ് നേതാക്കളെ പ്രകോപിക്കാന്‍ കാരണമെന്നാണ് സൂചന.