Thursday, August 11, 2022

Latest Posts

ആദിവാസി യുവാവ് ബാലുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

പത്തനംതിട്ട റാന്നി അടച്ചിപ്പുഴയിൽ ആദിവാസി യുവാവ് ബാലുവിനെ കൂട്ടം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ പേരുടെ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കഴിഞ്ഞ 21 ന് പുലർച്ചെയാണ് അടച്ചിപ്പുഴ സ്വദേശി ബാലുവിന്റെ മൃതദേഹം വീടിന് സമീപത്ത ഓടയിൽ കാണപ്പെട്ടത്.

ഇടത് വാരിയെല്ലുകൾ 4 എണ്ണം പൊട്ടിയുള്ള ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്ത് ഒടിഞ്ഞതായും നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായും വലിച്ചിഴച്ച പാടുകൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ജോബി എന്നയാൾ ബാലുവിനെ വാഹനമിടിപ്പിച്ച് വീഴ്ത്തുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് നിഗമനം.

ജോബി ഓടിച്ചിരുന്ന ഓട്ടോറിക്ഷ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം ഓട്ടോറിക്ഷ പരിശോധിച്ചു. സംഭവ സമയത്ത് ജോബിക്കൊപ്പം ഉണ്ടായിരുന്നവരും കേസിൽ പ്രതികളാകുമെന്ന് പൊലീസ് വ്യക്തമാക്കി.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.