പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദം ആള്‍ ദൈവം അസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ഇയ്യാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്
അസാറാം ബാപ്പുവിനോടുത്തുള്ള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് മോദിക്കെതിരെയുള്ള ആയുധമാക്കി മാറ്റിയെടുക്കുകയാണ് കോണ്‍ഗ്രസ്. ‘ഒരു മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് അയാളുടെ കൂട്ടുകെട്ടുകള്‍ കൊണ്ടാവുമെന്ന’ അടിക്കുറിപ്പോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന പഴയ ദൃശ്യങ്ങള്‍ പങ്കു വെച്ചിട്ടുമുണ്ട്.
വീഡിയോ പങ്കുവെച്ച ഉടന്‍ തന്നെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. മോദിക്കു പുറമെ അസാറാം ബാപ്പുവും മറ്റ് നേതാക്കളും ഒരുമിച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
“A man is known by the company he keeps” – Aesop’s fables #AsaramVerdict pic.twitter.com/CTOQ8HKJ1O
— Congress (@INCIndia) April 25, 2018

