Fri. Nov 20th, 2026

കണ്ഠരര് ഫിലിപ്പരര് മൂഷികരര് ഡിങ്കരര്

നേരാതിരുമേനി നെറ്റ് കണ്ടു പിടിച്ചെ നമ്മളാ പിന്നെ വിദേശികൾ അതിൽ ഇന്ററുചേർത്ത് ഇന്റർനെറ്റാക്കി.ക്രൗഞ്ചപക്ഷികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കണ്ട വാൽമീകിയുടേതാരുന്നു ആദ്യ എഫ്ബി പോസ്റ്റ്

ലോഗൗട്ട് ചെയ്ത് എഫ് ബി അക്കൗണ്ടും പൂട്ടി ശ്രീരാമനനൊപ്പം വനവാസത്തിനിറങ്ങിയ സീതയെ ” കലമാൻ ” എന്ന ഫേക്ക് അക്കൗണ്ടിൽ തട്ടിക്കൊണ്ടുപോയത് മാരീചനാ ആദ്യ ഫേക്ക് അക്കൗണ്ട്

ഉർവ്വശി രംഭ തിലോത്തമ എന്നിവരാരുന്നു ആദ്യ കാല വൈറൽ യൂട്യൂബ് വീഡിയോകൾ

നാരദാനാരുന്നു ആദ്യ ഓൺലൈൻ ന്യൂസ് പോർട്ടൽ

ദുർവാസാവ് മഹർഷിയുടെ ശാപഠ15mb പെർസെക്കന്റ് ആയിരുന്നു

മരുത്വാമല തേടിപ്പോയ ഹനുമാൻ ആയിരുന്നു ഗൂഗിൾ മാപ്പിനു തുടക്കമിട്ടത്

ശ്രീരാമനു പകരം സുവർണ്ണ പാദുകം കൊണ്ട് ഭരണം നടത്തിയ ഭരതനായിരുന്നു ഒരാൾക്ക് പകരം ഡിപി ഇടാമെന്ന് കണ്ട് പിടിച്ചയാൾ.

യാഗാശ്വത്തെ പടിച്ചുകെട്ടിയ ലവനും കുശനുമാണ് ബ്ലോക്കിനു തുടക്കമിട്ടത്

ഡീആക്ടിവേറ്റ് ചെയ്തതോ പാസ് വേർഡ്മറന്നതോ ആയ അക്കൗണ്ട് വീണ്ടും തുറക്കാൻ നാല് ചോദ്യങ്ങൾ ഓർമ്മ വെക്കാൻ പഠിപ്പിച്ചത് നളദമയന്തിയിലെനളനാണ്ട്.

ഓൺലൈൻ ചാറ്റിങ്ങിന് തുടക്കമിട്ടത് കുന്തീ ദേവിയാണ്

കൗരവരാണ് ഗ്രൂപ്പുകളിൽ ആളുകളെ ആഡ് ചെയ്യുന്നതിന് തുടക്കമിട്ടത്.

ഇരുഗ്രൂപ്പുകളിലും ചേരാനോ തള്ളിപ്പറയാനോ ആവാതെ നൊമ്പരപ്പെട്ടിട്ടുണ്ട് കർണൻ

അശ്വഥാത്മാഹതാ എന്ന ആദ്യ വ്യാജ മരണവാർത്ത പുറത്ത് വരുന്നത് കുരുക്ഷേത്രയുദ്ധത്തിലാ

പത്ത് ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി തനിക്ക് പുഷ്‌പകവിമാനമടക്കമുള്ള പൊങ്ങച്ചങ്ങളെ സ്വന്തം പ്രൊഫൈൽ തുറന്ന് സീതയോട് വിവരിക്കുന്നുണ്ട് രാവണൻ

ഗണപതിക്ക് ആനയുടെ തല ഫിറ്റ് ചെയ്ത് ഫോട്ടോ എഡിറ്റിംഗിന് തുടക്കമിട്ടിട്ടുണ്ട് ശിവൻഇത്രയൊക്കെ പോരെ
ഇനി പറ നെറ്റ് കണ്ട് പിടിച്ചതാരാ ഈ നമ്മളല്ലാതെ…?