Sat. Nov 21st, 2026

65ാംമത് ദേശീയചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ശേഖർ കപൂറിന്‍റെ അധ്യക്ഷതയിലുള്ള ജൂറിയാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയവയിൽ നിന്നും മികച്ച സിനിമകൾ തെരഞ്ഞെടുത്തത്. മികച്ച നടിയായി അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയെ തെരഞ്ഞെടുത്തു. ബംഗാളി നടൻ റിഥി സെൻ ആണ് മികച്ച നടൻ. ജയരാജ് ആണ് മികച്ച സംവിധായകൻ (ചിത്രം- ഭയാനകം). തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് മികച്ച മലയാള ചിത്രം.

ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയിലേയും അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ലേവ് ജനസീസ് എന്ന ചിത്രത്തിന് കഥേതര വിഭാഗത്തിൽ‌ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. മലയാളിയായ അനീസ് കെ മാപ്പിളയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. ഗാനഗന്ധർവൻ കെ.ജെ യേശുദാസാണ് മികച്ച ഗായകൻ (ചിത്രം- വിശ്വാസപൂർവം മൻസൂർ). യേശുദാസിന്‍റെ എട്ടാം ദേശീയ പുരസ്കാര നേട്ടമാണിത്.

മലയാള ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് വിലയിരുത്തിയ ജൂറി ചെയർമാൻ ശേഖർ കപൂർ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദിനെ പ്രശംസിക്കുകയും ചെയ്‌തു.

പതിനൊന്നംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ എന്നിവരായിരുന്നു അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍. പതിനൊന്നരയ്ക്ക് ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. മലയാളത്തിൽ നിന്ന് 15 ചിത്രങ്ങൾ അന്തിമപട്ടികയിൽ ഇടം പിടിച്ചിരുന്നു.

65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം

മികച്ച മലയാള ചിത്രം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച ഹിന്ദി ചിത്രം: ന്യൂട്ടണ്‍
മികച്ച അന്ത്രോപോലോജിക്കല്‍ ചിത്രം: നെയിം പ്ലേസ് അനിമല്‍ തിംഗ് (
ഷോര്‍ട് ഫിലിം ഫിക്ഷന്‍: മയ്യത്ത് (മറാഠി)
മികച്ച ചലച്ചിത്ര നിരൂപകന്‍: ഗിരിധര്‍ ഝാ
സാമൂഹ്യപ്രസക്തിയുളള ചിത്രം: ഐ ആം ബോണി
മികച്ച സംഗീത സംവിധായകന്‍; എ.ആര്‍ റഹ്മാന്‍
മികച്ച തിരക്കഥ; സജീവ് പാഴൂർ
മികച്ച ബംഗാളി സിനിമ ; മയ്യൂരി
മികച്ച കൊറിയോഗ്രഫി: ടോയ്‌ലറ്റ് കി പ്രേം കഹാനി
മികച്ച അവലംബ്ബിത തിരക്കഥ; ജയരാജ് (ഭയാനകം)
മികച്ച സഹനടൻ: ഫഹദ് ഫാസിൽ
മികച്ച നടി : ശ്രീദേവി
മികച്ച നടൻ :ഋതി സെൻ
മികച്ച ഗായകൻ: കെ.ജെ യേശുദാസ്
മികച്ച ചിത്രം: വില്ലേജ് റോക്ക്‌സ്റ്റാർ
മികച്ച ഗാനരചിയിതാവ്: ജയൻ‌ പ്രതാപൻ