മുസ്ലിങ്ങൾ കുറ്റവാളികളും ലവ് ജിഹാദിൽ പ്രാഗത്ഭ്യമുള്ളവരുമാണെന്ന് ബി.ജെ.പി എം.എൽ.എ. രാജസ്ഥാനിലെ അൽവാർ സിറ്റി എം.എൽ.എ ബൻവാർ ലാൽ സിംഗാളാണ് മുസ്ലിങ്ങളെ അപമാനിക്കുന്ന തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്. അൽവാർ മണ്ഡലത്തിലെ മൂന്നര ലക്ഷം വരുന്ന മുസ്ലിങ്ങളും കുറ്റവാളികളാണെന്നാണ് സിംഗാളിന്റെ പ്രസ്താവന. മുസ്ലിങ്ങളെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്നും അവരോട് താൻ വോട്ട് ചോദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അൽവാറിൽ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരിപാടിക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും സിംഗാൾ ഇതേ മറുപടി തന്നെയാണ് നൽകിയത്. ഇത് രാഷ്ട്രീയമല്ലെന്നും തന്റെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അൽവാർ ജില്ലയിലെ മുസ്ലിങ്ങൾക്ക് എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കുണ്ട്. ലവ് ജിഹാദിലും അവർ വളരെ സജീവമാണ്. ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് അവർ ഹിന്ദു പെൺകുട്ടികളെ വലയിലാക്കുകായാണ്”- സിംഗാൾ കൂട്ടിച്ചേർത്തു.
അവരോട് ഒരിക്കലും ഞാൻ വോട്ട് ചോദിക്കാറില്ല. കാരണം അവർ എല്ലാതരം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് എനിക്കറിയാം. ഞാൻ വോട്ട് ചോദിച്ച് പോയാൽ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷിക്കാൻ ഞാൻ നിർബന്ധിതനാകും. അതിനാൽ ഒരിക്കൽ പോലും അവരോട് വോട്ട് ചോദിക്കില്ല”-എന്നിങ്ങനെയായിരുന്നു ബി ജെ പി എം എൽ എ.