മനോരമയുടേത് ശുദ്ധനുണ, ജയരാജന് വന്നത് ക്ഷേത്ര ദര്ശനത്തിനല്ലെന്ന് ദേവസ്വം അധികൃതര്‍
കേന്ദ്രകമ്മറ്റിയില്‍ തനിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യും മുന്‍പേ മുന്‍മന്ത്രി ഇ.പി. ജയരാജൻ എംഎൽഎ ക്ഷേത്ര ദര്‍ശനം നടത്തിയെന്ന മനോരമ വാര്‍ത്ത കളവെന്നു ക്ഷേത്രം അധികൃതര്‍. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം സന്ദർശിച്ചതു ദർശനം നടത്താനല്ലെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലെ ചുവർചിത്രങ്ങളും കൊത്തുപണികളും കാണാൻ ദേവസ്വം അധികൃതരുടെ അഭ്യർഥന പ്രകാരമാണു ജയരാജൻ ക്ഷേത്രത്തിനകത്തു കയറിയതെന്നും മൃദംഗശൈലേശ്വരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ പത്രക്കുറിപ്പിൽ അറിയിച്ചു.അതേസമയം രാഷ്ട്രീയ വിരോധം തീർക്കാൻ ആരോ വാർത്തകൾ എഴുതിക്കുന്നുവെന്ന് ജയരാജന് ആരോപിച്ചു.
പത്രക്കുറിപ്പിൽ നിന്ന്: 2016 ഒക്ടോബർ 13നു ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ, അന്നു മന്ത്രിയായിരുന്ന ഇ.പി. ജയരാജനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. തുടർന്നു 2017 ഏപ്രിൽ ആറിലെ സാംസ്കാരിക സമ്മേളനത്തിന്റെയും, ആയോധന കലയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കൾക്കുള്ള സ്വീകരണത്തിന്റെയും ഉദ്ഘാടകനായി ക്ഷണിച്ചു.
മുഴക്കുന്ന് ടൗണിൽനിന്നു വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കളരിപ്പയറ്റിന്റെയും അകമ്പടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചത്. തുടർന്നു ക്ഷേത്രത്തിലെ പുരാതനവും അപൂർവവും അമൂല്യവുമായ ചുവർ ചിത്രങ്ങളും ശില്പ–കൊത്തുപണികളും കാണാനും അവ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിൽ നിന്നുൾപ്പെടെ സഹായങ്ങൾ ലഭ്യമാക്കാനും എംഎൽഎയോട് അഭ്യർഥിക്കുകയും അദ്ദേഹം ദേവസ്വം പ്രതിനിധികളോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ച് അവ കാണുകയുമാണ് ഉണ്ടായത്.
മീനാക്ഷിഅമ്മ ഗുരുക്കൾക്ക് ഉപഹാരം നൽകുകയും പ്രസംഗിക്കുകയും ദേവസ്വം ബോർഡ് ഓഫിസ് സന്ദർശിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടിയിൽ ജനപ്രതിധി പങ്കെടുത്തതിനെ വിവാദമാക്കുകയും അതുവഴി ക്ഷേത്രത്തെ വിവാദത്തിലേക്കു വലിച്ചിഴക്കുകയും ചെയ്യരുത്.
സമാനമായ വിശദീകരണം തന്നെയാണ് ഇ.പി ജയരാജനും നല്‍കുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ താൻ ദർശനം നടത്തിയെന്ന വിവാദത്തിനു പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയ വിരോധം തീർക്കാൻ എനിക്കെതിരെ ആരോ വാർത്തകൾ എഴുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂര മഹോത്സവത്തിെൻറ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും ആയോധന കളരിയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രിൽ ആറിന് ക്ഷേത്രത്തിൽ പോയത്. തെൻറ മണ്ഡലത്തിലെ പുരാതന ക്ഷേത്രമാണിത്.
പരിപാടിക്കെത്തിയപ്പോൾ ക്ഷേത്രത്തിെൻറ ഉള്ളിലെ അത്യപൂർവമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതർ അഭ്യർഥിച്ചു. ഇതേത്തുടർന്നാണ് ക്ഷേത്രത്തിൽ കയറിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ ഷർട്ടും ചെരിപ്പും അഴിക്കണമെന്ന് എല്ലാവർക്കുമറിയാം. അതുമാത്രമാണ് താനും ചെയ്തത്. ഒരുവർഷം മുമ്പാണ് സംഭവം. ഇേപ്പാൾ ഇത് വിവാദമാക്കേണ്ടത് ആരുടെയൊക്കെയോ താൽപര്യമാണ് -അദ്ദേഹം വ്യക്തമാക്കി.
മനോരമയില്‍ വന്ന വാര്‍ത്ത ഇങ്ങനെ..




