സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്കുചെയ്തു. രജിസ്‌ട്രേഷന്‍ നമ്പര്‍ തന്നാല്‍ ഏത് വിഷയത്തിന് പരാജയപ്പെട്ടവരേയും വിജയിപ്പിക്കാമെന്ന ഹാക്കറുടെ പോസ്റ്റ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈബര്‍ സ്വാര്‍ഡ് എന്ന ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.
രാത്രി ഉറക്കം കളഞ്ഞ് പഠിക്കണ്ട. യാതൊരു ചിലവുമില്ലാതെ ജയിപ്പിച്ച് തരാം. ഒരു സുരക്ഷാ പിഴവ് പോലും പരിഹരിക്കാതെ സൈറ്റ് ഡൗണ്‍ ചെയ്യുക മാത്രം ചെയ്ത് ഈ പേജില്‍ കമന്റ് ബോക്‌സില്‍ വന്ന് ആവശ്യം പറഞ്ഞാല്‍ ഇടംവലം നോക്കാതെ ജയിപ്പിക്കാമെന്നായിരുന്നു പോസ്റ്റ്.
സര്‍ക്കാരിന്റെ ശത്രുവല്ല താനെന്ന് ഹാക്കര്‍ പറയുന്നു. പിഴവ് ചൂണ്ടിക്കാട്ടുകയാണ് ഉദ്ദേശിച്ചത്. സൈബര്‍ സെല്‍ തന്നെ പിടികൂടിയാലും സൈറ്റ് സുരക്ഷ ഉറപ്പാക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ഹാക്കര്‍ കൂട്ടിച്ചേര്‍ത്തു.