Sun. Nov 22nd, 2026
Chennai: Kerala Governor P. Sathasivam with Chief Minister Pinarayi Vijayan speaks to media persons outside Apollo Hospital, where AIADMK supremo and Tamil Nadu Chief Minister J Jayalalithaa is admitted, in Chennai on Monday. PTI Photo by R Senthil Kumar(PTI10_10_2016_000079B)

സര്‍ക്കാരിന് കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്ല് ഗവര്‍ണര്‍ തള്ളി. ബില്ലില്‍ ഒപ്പ് വയ്ക്കാതെ ഗവര്‍ണര്‍ തിരിച്ചയച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന് രാജ്ഭവന് നിയമ ഉപദേശം ലഭിച്ചിരുന്നു.

സര്‍ക്കാര്‍ ഇന്നു രാവിലെ 11.30നാണ് ബില്ല് രാജ്ഭവനില്‍ എത്തിച്ചത്. നിയമ സക്രട്ടറി രാജ്ഭവനിലെത്തിയാണ് ബില്ല് കൈമാറിയത്. തുടര്‍ന്ന് നിയമ സെക്രട്ടറിയും ഗവര്‍ണറും തമ്മില്‍ 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. ബില്ല് ഇന്നലെ രാജ്ഭവന് കൈമാറിയെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതില്‍ ഗവര്‍ണര്‍ അതൃപ്തി കാണണം.ഇക്കാര്യത്തില്‍ നിയമ സെക്രട്ടറിയോട് പി. സദാശിവം വാക്കാല്‍ വിശദീകരണം തേടി.

കോടതി ഉത്തരവുകള്‍ മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി. സദാശിവം ബില്ല് ഒപ്പിടാതെ തിരിച്ചയച്ചത്. ബില്ലില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് എടുത്തത്.