Sun. Nov 22nd, 2026

ദൈവം കോപിച്ചു. അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാട് മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മന്‍ കോവിലിലെ പ്രസാദം കഴിച്ച രണ്ടു പോരാണ് മരിച്ചത്. ഇവിടെ നിന്ന് പ്രസാദം കഴിച്ച മുപ്പതോളം പേരെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് ലോഗനായകി, സാവിത്രി എന്നവര്‍ മരണമടഞ്ഞത്. മറ്റുള്ളവര്‍ സുഖം പ്രാപിച്ചു വരുന്നുവെന്നു പോലീസ് വ്യക്തമാക്കി. മോശമായ നെയ്യും, എണ്ണയുമായിരിക്കാം ഭഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.