സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ മേലെ….വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു…സിപിഐക്ക് പണി പാലും വെള്ളത്തിൽ കിട്ടി. വയനാട്ടിലെ സർക്കാർ ഭുമി മറിച്ചു വിൽക്കാൻ റവന്യൂ വകുപ്പ് കൈയ്യാളുന്ന സി പി ഐ നേതാക്കൾ ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയത്. വല്യേട്ടന് സന്തോഷം കൊണ്ട് ഇരിക്കാമ്മേലെ.! സിപിഐക്കെതിരെ കേരളം വില്പനയ്ക്ക് ” എന്ന ഏഷ്യാനെറ്റ് പരമ്പര ആർ എസ് എസ് അജണ്ടയാണെന്ന് സി പി എം സൈബർ പോരാളികൾ പറയുന്നുമില്ല – സിപിഐയുടെ പുണ്യാളൻ ഇമേജ് പൊളിക്കണമെന്നത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു. സർക്കാരിന്റെ നേട്ടമെല്ലാം സിപിഐയ്ക്കും, കോട്ടമെല്ലാം സി പി എമ്മിനുമെന്ന കൊടിയേരിയുടെ പ്രസ്താവന ഓർക്കുക.
സി പി ഐ വയനാട് നേതൃത്വവും ഇടനിലക്കാരും ചേർന്ന മാഫിയയ്ക്ക് സെക്രട്ടറിയേറ്റ് വരെ സ്വാധീനമുണ്ടെന്ന കണ്ടെത്തൽ കാനത്തിന്റെ ക്ലീൻ ഇമേജിനെ ചുരുട്ടിക്കെട്ടുമെന്നുറപ്പാണ്. അഴിമതിയുടെ പേര് പറഞ്ഞ് മാണിയെ ഇടത് മുന്നണിക്ക് പുറത്തു നിർത്തുന്ന സി പി ഐ യെ മൂക്ക് കയറിടാനും.ഈ ആരോപണത്തിന് കഴിഞ്ഞേക്കും – എകെജി സെന്ററിൽ ലഡു വിതരണം ഉണ്ടാവുമെന്നുറപ്പാണ്. ഒപ്പം പാർടിയിലെ വിമതനായ കെ.ഇ. ഇസ്മായേലും തുള്ളിച്ചാടുമെന്നുറപ്പാണ്.
സിപിഐ ജില്ലാ സെക്രട്ടറി ഡെപ്യൂട്ടി കളക്ടർ സോമനാഥൻസാറി നോട്: ഡേ സോമാ…
ഇത് മ്മടെ സ്വന്തം ആളാണ്….
വേണ്ടത് പോലെ അങ്ങ് എഴുതി കൊടു…
മിച്ചഭൂമി എടവടൊക്കെ ങ്ങടെ വകുപ്പല്ലെ….!
വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി.സോമനാഥനും സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ ഭൂമി തട്ടിപ്പ് വിവരം പുറത്തുവന്നയുടന്‍ വയനാട് ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്റു ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ മിച്ചഭൂമി മറിച്ചുനില്‍ക്കാനുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയുടെ നീക്കമാണ് പുറത്തുവന്നത്.
അതേസമയം, വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും വി.ഡി സതീശന്‍ ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിഷയം പരിഗണിക്കുന്നതിനെതിരെ സി.പി.ഐയിലെ സി.ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചുവെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.
കടപ്പാട്: റോയി മാത്യു