സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് അറസ്റ്റില്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2010 മുതല്‍ 13 വരെയുള്ള കാലയളവില്‍ 1. 4 കോടി രൂപ അനധികൃതമായി നേടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്.
അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് നേരത്തെ കേസ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ സംഘടനയായ സബ്രാങ്ങിന്റെ പേരില്‍ അനധികൃതമായി പണം വാങ്ങി എന്ന് മുന്‍ സഹപ്രവര്ത്തകന് റായസ് ഖാന് പഥാനാണ് പരാതി നല്‍കിയത്.
മതവും രാഷ്ട്രീയവുമായി കലര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ ടീസ്റ്റക്കെതിരെ പഥാന്‍ ഉന്നയിക്കുന്നുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രജ്ദീപ് സിങ് സല വ്യക്തമാക്കി.ഐപിസി 403, 406,409 എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്.