ഫിലിപ്പ് ജേക്കബ്
കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരണമാരാഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങളെ അവഗണിച്ച് പിണറായി ഗസ്റ്റ് ഹൗസിനുള്ളിലേക്ക് നടന്നു പോകുകയായിരുന്നു.
നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് പിണറായി കയര്‍ത്ത് സംസാരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നതിനിനെ ‘അങ്ങോട്ട് മാറി നില്ക്ക്’ പ്രയോഗവും പിണറായി നടത്തിയിരുന്നു.
മാദ്ധ്യമപ്രവർത്തകർക്ക് കണക്കിന് കിട്ടീട്ടാ……!
‘സംഗതി സത്യാ കണക്കിനാ കിട്ടിയത് …..’ഒരു മുഖ്യമന്ത്രിയുടെ മാനറിസങ്ങളെ വെളിവാക്കുന്ന ഇത്രയും കനമുള്ള വിഷ്വൽസ് അപൂർവ്വമായിട്ടാ കിട്ടുക.അതും ലൈവായി.മൺമറഞ്ഞ തടക്കമുള്ള പല നേതാക്കൻമാരുടെയും ജീവിതത്തിലെ പല ഭാവങ്ങളും റെക്കോർഡ് ആയിട്ടുണ്ട്. ഇതും അങ്ങിനെ മാറും
“എന്താടോഗോപാലകൃഷ്ണയും പര നാറിയുമൊക്കെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുണ്ട്…”
ചരിത്രത്തിലേക്ക് ഇടം പിടിക്കുന്ന ഒരു വിഷ്യലായി ലൈബ്രറിയിലെ സ്പെഷ്യൽ ഫയലുകളിലൊന്നായി. അതു മാറുന്നു എന്നുള്ളതാണ് അതിന്റെ പ്രത്യേകത.ഇന്നു കൈയ്യടിക്കുന്നവർക്ക് നാളെ അത് അസഹ്യമായി തോന്നാം
അപ്പോഴാണ് വിഷ്വൽ സത്യവും പ്രവർത്തി മോശവുമാവുന്നത്.
കാലം വിലയിരുത്തട്ടെ. ക്യാമറയ്ക്ക് പിന്നിലുള്ളവരെക്കാൾ മുന്നിലുള്ളവർക്ക് ആണ് ഈ പറയുന്ന ഉത്തമപുരുഷുക്കൾക്ക് ഉണ്ടാവേണ്ടത്.ക്യാമറ എവിടെയും ആർക്കും വെക്കാം അതിന്റെ മുന്നിലുള്ള വൻ സംവദിക്കിക്കുന്നത് ഒരു യന്ത്രത്തോടോ നിമിഷത്തോടോ മാത്രമല്ല.ചരിത്രത്തോടു കൂടിയാണ്.
അതോണ്ട് സംഗതി സത്യാ…കണക്കിന് കിട്ടീട്ടാ….വെറുതെയിരുന്ന ക്യാമറ എത്ര പെട്ടെന്നാണ് ചരിത്രത്തിന്റെ ഭാഗമായത്…..?.ആട്ടും തുപ്പും മാഞ്ഞു പോവും
“കടക്കു പുറത്ത് ചരിത്രത്തിനകത്ത് കിടക്കേം ചെയ്യും” ഇതൊക്കെത്തന്നെയാണീ പ്രവർത്തനം. കണക്കിനുള്ളതാ കിട്ടീത് മായ്ച്ചാലും മാഞ്ഞു പോവില്ല അത്…..!
വിളിച്ചിട്ടൊക്കെ ചെല്ലാൻ ഇതെന്നാ പതിനാറടിയന്തിരമാണോന്നേ?
ഉഭയകക്ഷി ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലന്ന് മുഖ്യമന്ത്രി പിണറായിമാധ്യമങ്ങളോടുള്ള രോഷപ്രകടനത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്.ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലന്നും, ദൃശ്യങ്ങള്‍ എടുക്കാന്‍പോലും ആര്‍ക്കും അനുമതി നല്കിയിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.