Fri. Apr 26th, 2024

നഴ്‌സായി അഭിനയിച്ചതിന് അംഗീകാരം .നഴ്‌സായി ജീവിക്കുന്നവർക്ക് അവഗണന .എന്തൊരു ലോകം എന്തൊരു മനുഷ്യർ എന്ന് നേഴ്‌സസ് സംഘാടനകൾ പറഞ്ഞു.ശബളം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നേഴ്‌സുമാർ പ്രക്ഷോഭത്തിലാണ് .സംസ്ഥാന സർക്കാർ നേഴ്‌സുമാരുടെ ശബളം പരിഷ്‌ക്കരിയ്ക്കണമെന്ന് നിര്ദേശിച്ചിട്ടും ആശുപത്രി മാനേജ്‌മെന്റ് തയാറായിട്ടില്ല.ടേക്ക് ഓഫ് എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പാർവതിക്ക് 2017 ലെ മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത് .ഈ അവാർഡ് പാർവതി കേരളത്തിലെ നേഴ്‌സുമാർക്ക് സമർപ്പിക്കുകയുണ്ടായി

200 ദിവസം പിന്നിട്ട കെവിഎം സമരത്തിൽ കെവിഎം മാനേജ്‌മന്റ് ആട്ടിൻ തോലിട്ട ചെന്നായയെ പോലെയാണ് പെരുമാറുന്നതെന്ന് സമരം ചെയ്യുന്ന നഴ്‌സുമാർ പറയുന്നു. കെവിഎം മാനേജ്‌മന്റ് ചേർത്തലക്കാരെ ഒപ്പം നേഴ്സ് മാരെയും നിരുപാധികം പറ്റിച്ചു കൊണ്ടിരിക്കുകയാണ് ഇന്നത്തെ മാനേജ്മെന്റിന്റ പത്ര വാർത്ത കണ്ടു മിനിമം വേദനം നടപ്പാക്കാത്തതിന് സർക്കാർ 3.5 കോടി രൂപ പിഴ ഈടാക്കി ഇത് UNA യുടെ കള്ളക്കഥയാണെന്നു എന്നാരുന്നു വാർത്ത .

ബഹുമാനപെട്ട തൊഴിൽ മന്ത്രി TP രാമകൃഷ്ണനുമായുള്ള ചർച്ചയിൽ കെവിഎം മാനേജ്‌മന്റ് പറഞ്ഞ കാര്യം ആണ് പത്രത്തിൽ വന്നത് അല്ലാതെ UNA ഒരു വാർത്തയും കൊടുത്തിട്ടില്ല നാളിതുവരെ നിങ്ങൾ എല്ലാകാര്യത്തിലും ചേർത്തലക്കാരെ പറ്റിക്കുകയല്ലേ ചെയ്തിരിക്കുന്നത് ഒരവസരത്തിൽ ഹോസ്പിറ്റൽ അടച്ചിട്ടു UNA യുടെ സമരം കാരണം ആണ് അടച്ചതെന്നു കള്ളപ്രചാരണം നടത്തി ഇതര സ്ഥാപങ്ങളിലെ തൊളിലാളികളെകൊണ്ട് UNA യുടെ ശവപ്പെട്ടി ഉണ്ടാക്കി അവർക്കു സമരം ചെയ്യാൻ കൂലി കൊടുത്തു UNA ക്കു എതിരെ സമരം ചെയ്തു തുറപ്പിച്ചതല്ലേ .

എന്നിട്ടു എപ്പോൾ നഷ്ട്ടം ആണ് 45 ലക്ഷം കടം എടുത്തു എന്ന് കൂലി കൂട്ടി ചോദിച്ചു ചെന്നാലും ഇതു തന്നെ അല്ലെ പറയുന്നേ BMW വാങ്ങിയത് ലോൺ ൽ ആണ് benz ന്റെ കടം തീർന്നിട്ടില്ല മകന് അടുത്ത മാസം UK പോണം ഒന്നിനും പൈസ ഇല്ല നഷ്ട്ടകണക്കു മാത്രം എല്ലാം കള്ളത്തരങ്ങൾ അല്ലെ കള്ളത്തരത്തിന്റെ മൂർത്തി ഭാവം ആയി മാറുകയല്ലേ കെവിഎം മാനേജ്‌മന്റ് എല്ലാം ഒരു നാൾ ഏറ്റുപറയേണ്ടി വരും എന്ന് നഴ്‌സുമാർ കൂട്ടിച്ചേർത്തു.