വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ തിരുശേഷിപ്പ് എന്ന് അവകാശപ്പെടുന്നത് സൂക്ഷിച്ചിട്ടുള്ള ഫെറോന ദേവാലയത്തിൽ കുർബാന മുടക്കി വികാരി റവ.ഫ. ആന്റണി ചെറിയകടവിലും സഹ.വികാരി ഫ. ആന്റണി ലിജോയും മുങ്ങി.
1837 ൽ സ്ഥാപിതമായ 3943 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന പള്ളിയിൽ രാവിലെ 6 മണിക്കുള്ള കുർബാന യ്ക്ക് കപ്യാർ മണികൊട്ടി വിശ്വാസികൾ കാത്ത് നിന്നിട്ടും പുരോഹിതനെ കാണാതെ തിരക്കിയപ്പോഴാണ് ഇന്നലെ വെപ്പിന് 5 മണിയോടെ വികാരി യും സഹ.വികാരിയും ആരോടും പറയാതെ സ്ഥലം വിട്ടതായി ഇടവക സമൂഹം അറിഞ്ഞത്
ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടവക അംഗങ്ങളും വികാരി അച്ഛനുമായി ചില തർക്കങ്ങൾ അടുത്തകാലത്ത് ഉണ്ടായിരുന്നു. ഇടവകക്കാരെ ഒരു പാഠം പഠിപ്പിക്കാൻ വികാരിയച്ചൻ കുർബാന നിഷേധം പോലുള്ള നടപടി കൈക്കൊണ്ടത് .
വികാരിയച്ചന്റെ നടപടിക്കെതിരെ വിശ്വാസികൾ പരസ്യമായി വികാര പ്രകടനം നടത്തി പ്രതിഷേധിക്കുമെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു.ഒരു സംഘം വിശ്വാസികൾ കുടുംബ യൂണിറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിക്കാൻ തലേന്ന് വൈകുന്നേരം വികാരി അച്ചനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം കാണാൻ തയ്യാറായില്ലെന്നും പറയപ്പെടുന്നു.