സംസ്ഥാനത്ത് വര്‍ധിച്ച ബസ്ചാര്‍ജ് ഇന്നുമുതല്‍ നിലവില്‍ വന്നു. എട്ടുരൂപയാണ് മിനിമം നിരക്ക്. ഓര്‍ഡിനറി ബസുകള്‍ക്കു പുറമേ ലോഫ്‌ളോര്‍, വോള്‍വോ നിരക്കുകളും കൂട്ടി. എന്നാല്‍ വിദ്യാര്‍ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല. മൂന്നരവര്‍ഷത്തിനുശേഷമാണ് യാത്രാനിരക്കുകള്‍ വര്‍ധിച്ചിരിക്കുന്നത്.
ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ടുരൂപയായി. രണ്ടാമത്തെ ഫെയര്‍ സ്റ്റേിലും എട്ടുരൂപയാണ് നിരക്ക്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ പത്തില്‍ നിന്ന് പതിനൊന്ന് രൂപയും സൂപ്പര്‍ ഫാസ്റ്റില്‍ 13ല്‍ നിന്ന് 15 രൂപയുമായി. സൂപ്പര്‍ എക്‌സ്പ്രസില്‍ രണ്ടുരൂപയും ഹൈടെക് എ.സി ബസുകളില്‍ നാലുരൂപയും കൂടി. വോള്‍വോ ബസുകളില്‍ മിനിമം ചാര്‍ജ് നാല്‍പത് രൂപയില്‍ നിന്ന് 45 രൂപയായി. ജനറം ലോഫ്‌ളോര്‍ നോണ്‍ എ.സി ബസുകളില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 10 രൂപയും ലോഫ്‌ളോര്‍ എ.സി ബസില്‍ 15ല്‍ നിന്ന് 20 രൂപയുമായി.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ മിനിമം ചാര്‍ജ് 80 രൂപയും സൂപ്പര്‍ എയര്‍ എക്‌സ്പ്രസിന്റേത് 25ല്‍ നിന്ന് 28 രൂപയുമായി. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ട് രൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ വര്‍ധിക്കുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാം. നിരക്ക് വര്‍ധനയിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം 23 ലക്ഷംരൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.