Mon. Nov 23rd, 2026

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത് 7340 കോടിയായിരുന്നു. ഈ സ്ഥാനത്താണ് കേന്ദ്രം 169 കോടി രൂപ അനുവദിച്ചത്.

2017- 2018 വർഷത്തിൽ രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും യോഗത്തിൽ തുക അനുവദിച്ചിട്ടുണ്ട്. കേരളത്തിന് 169 കോടി അനുവദിച്ചപ്പോൾ ഓഖി ദുരന്തം ബാധിച്ച തമിഴ്നാടിന് 133 കോടിയാണ് അനുവദിച്ചത്.